ഇവിടം സ്വർഗമാണ്....; ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ ഒമാൻ,നഗരങ്ങളിൽ മസ്കത്ത്
text_fieldsമസ്കത്ത് നഗരത്തിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഒമാനും നഗരങ്ങളിൽ തലസ്ഥാനമായ മസ്കത്തും തുടരുന്നു.
നംബിയോ തയാറാക്കിയ അർധവർഷ റിപ്പോർട്ടിലാണ് സുൽത്തനേറ്റ് തിളക്കമാർന്നനേട്ടം കൈവരിച്ചിരിക്കുന്നത്. ആഗോളതലത്തിൽ, അബൂദബി, അജ്മാൻ, ദോഹ, റാസൽഖൈമ, ഷാർജ, തായ്പേയ് എന്നിവക്ക് പിന്നിലാണ് തലസ്ഥാനമായ മസ്കത്ത്. കുറ്റകൃത്യങ്ങളുടെ തോത്, മോഷണ ആശങ്കകൾ, കാർ മോഷണം, ആക്രമിക്കപ്പെടൽ, നിങ്ങളുടെ ചർമത്തിന്റെ നിറം, വംശീയ ഉത്ഭവം, ലിംഗഭേദം അല്ലെങ്കിൽ മതം എന്നിവ കാരണം ശാരീരിക ആക്രമണത്തിന് വിധേയരാകുന്നവർ, സായുധ കവർച്ച തുടങ്ങിയ അക്രമ കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് പട്ടിക തയാറാക്കുന്നത്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഒമാനിൽ തീരെ കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പകലെന്ന പോലെ രാത്രിയിലും സുരക്ഷിതമായി ഒറ്റക്ക് നടക്കാനാവുന്നതിന്റെ കാര്യത്തിലും മസ്കത്തിന് ഉയർന്ന സ്കോറാണു ള്ളത്.
ഏറ്റവും കുറഞ്ഞ ക്രൈം സൂചികയുളള രാജ്യങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഒരു നിശ്ചിത നഗരത്തിലോ രാജ്യത്തിലോ ഉള്ള കുറ്റകൃത്യങ്ങളുടെ മൊത്തത്തിലുള്ള നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈം സൂചിക കണക്കാക്കുന്നത്. സൂചിക 20ൽ താഴെയുള്ളതെങ്കിൽ കുറ്റകൃത്യങ്ങൾ വളരെ കുറവും 20-40നും ഇടയിലാണെങ്കിൽ കുറ്റകൃത്യങ്ങൾ കുറവാണെന്നുമാണ് സൂചിപ്പിക്കുന്നത്.
40- 60-നും ഇടയിലാണ് സൂചികയെങ്കിൽ കുറ്റകൃത്യങ്ങൾ മിതവും 60- 80നും ഇടയിലുള്ളമമുള്ള സൂചിക കുറ്റകൃത്യങ്ങൾ കൂടുതലായും 80നു മുകളിലുള്ളവ വളരെ കൂടുതൽ കുറ്റകൃത്യങ്ങളുള്ളവയായും പരിഗണിക്കുന്നു. സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിനായി സാമ്പത്തിക, ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്ന നിരവധി വികസന പദ്ധതികൾ നിലവിൽ മസ്കത്ത് ഗവർണേറ്റിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് ഒമാനെന്ന് ട്രാവൽമേഖലയിലുളള്ളവരും ചൂണ്ടികാണിക്കുന്നു. എന്നിരുന്നാലും, എവിടെയെങ്കിലും സന്ദർശിക്കുമ്പോൾ, പാസ്പോർട്ടുകൾ, പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ അടച്ച ബാഗിലോ ഹോട്ടലിലെ സേഫിലോ സൂക്ഷിക്കുന്നത് പോലുള്ള അടിസ്ഥാന സുരക്ഷാ മുൻകരുതലുകൾ എടുക്കമെന്നും അവർ പറഞ്ഞു.
മസ്കത്തിൽ രാത്രിയിൽ നടക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ മത്ര വാട്ടർഫ്രണ്ട്, ഷാത്തി അൽ ഖുറം, ഖുറം നാച്ചുറൽ പാർക്ക്, സീബ് വാട്ടർഫ്രണ്ട്, അൽ ഹെയിൽ വാട്ടർഫ്രണ്ട്, അൽ മൗജ് വാട്ടർഫ്രണ്ട് എന്നിവയാണെന്ന് താമസക്കാരും യാത്രാ ഓപറേറ്റർമാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

