തിരുവനന്തപുരം പ്രവാസി കൂട്ടായ്മ ‘പത്മതീർത്ഥം’ നാളെ
text_fieldsമസ്കത്ത്: തിരുവനന്തപുരം പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘പത്മതീർത്ഥം’ അഞ്ചാം പതിപ്പ് വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. റൂവി അൽഫലാജ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ചലച്ചിത്ര താരം മല്ലികാ സുകുമാരൻ മുഖ്യാതിഥിയാകും.
വൈകീട്ട് അഞ്ച് മണിക്ക് ഗേറ്റ് തുറക്കും. പ്രവേശനം പാസ്മൂലം നിയന്ത്രിക്കും. മെന്റലിസ്റ്റ് ബിപിൻ നരാവത്തിന്റെ പ്രകടനവും ഗായിക അമൃത സുരേഷ് നയിക്കുന്ന സംഗീതവിരുന്നും മുഖ്യ ആകർഷണമാകും. ഗായകൻ സാംസൺ സിൽവ, അവതാരക മീര അനിൽ തുടങ്ങിയവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്കായി 95797300, 99433583, 98518913 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
