റോയൽ എയർഫോഴ്സ് സംഗീത ബാൻഡിന് മൂന്നാംസ്ഥാനം
text_fieldsമസ്കത്ത്: സ്കോട്ലൻഡിൽ നടക്കുന്ന ലോക സംഗീത മത്സരത്തിന്റെ നാലാം ഘട്ടത്തിൽ റോയൽ എയർഫോഴ്സ് ഒമാന്റെ സംഘത്തിന് മൂന്നാം സ്ഥാനം. 40 ടീമുകൾ മാറ്റുരച്ച മത്സരത്തിലാണ് ശ്രദ്ധേയമായ നേട്ടം കൊയ്തത്. സ്കോട്ലൻഡിലെ അഞ്ചു നഗരങ്ങളിലായാണ് സംഗീത മത്സരം അരങ്ങേറുന്നത്. റോയൽ ഒമാൻ ആർമിക്ക് കീഴിലെ മ്യൂസിക് ബാൻഡ് നേരത്തെ മത്സരത്തിൽ പങ്കെടുക്കാനായി സ്കോർട്ലൻഡിലെത്തിയിരുന്നു.
180 ബാൻഡുകൾ പങ്കെടുക്കുന്ന മത്സരം ആഗസ്റ്റ് 21 വരെയാണ് അരങ്ങേറുന്നത്. ഒമാനി സൈനിക ബാൻഡിന്റെ ഉന്നത നിലവാരം, കളിക്കാരുടെ അച്ചടക്കത്തിന്റെയും പ്രഫഷനലിസത്തിന്റെയും വ്യാപ്തി എന്നിവ പ്രകടിപ്പിക്കാനുള്ള അവസരമാണ് ഈ പങ്കാളിത്തമെന്ന് ഒമാൻ റോയൽ ആർമി സംഗീത ഡയറക്ടർ കേണൽ അഹമ്മദ് ബിൻ സാലിം അൽ ശുകൈരി പറഞ്ഞു. മത്സരത്തിൽ കൂടുതൽ ഉന്നത സ്ഥാനങ്ങൾ നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

