തിരണ്ടി മൽസ്യങ്ങൾ ഖുറം തീരത്തടിഞ്ഞ സംഭവം; വിശദീകരണവുമായി അധികൃതർ
text_fieldsഖുറം ബീച്ചിൽ തിരണ്ടി മൽസ്യങ്ങൾ അടിഞ്ഞതിന്റെ ദൃശ്യം
ഖുറം: ഖുറം ബീച്ചിൽ തിരണ്ടി മൽസ്യങ്ങൾ കൂട്ടമായി അടിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം. അനധികൃത മത്സ്യബന്ധന രീതികൾ പിന്തുടരുന്നതിന്റെ ഫലമായാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ചിലതരം മത്സ്യബന്ധന വലകൾ ഉപയോഗിക്കുന്നത് മറ്റ് കടൽജീവികളും വലയിൽ അകപ്പെടാൻ കാരണമാകുന്നുവെന്നും ഇതുവഴി തിരണ്ടികൾ പോലുള്ള മൽസ്യങ്ങൾ തീരപ്രദേശങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകാമെന്നും മന്ത്രാലയം അറിയിച്ചു.
ഇത്തരം മത്സ്യബന്ധന രീതികൾ ഭാവിയിൽ മത്സ്യസമ്പത്തിന്റ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുകയും കടൽ പരിസ്ഥിതിയിൽ ഗുരുതര അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിലുള്ള മത്സ്യബന്ധന നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് എല്ലാ മത്സ്യതൊഴിലാളികളോടും അധികൃതർ ആവശ്യപ്പെട്ടു. കടൽ പരിസ്ഥിതിയുടെ സംരക്ഷണവും ഒമാന്റെ സ്വാഭാവിക മത്സ്യസമ്പത്തിന്റെ ഭാവി തലമുറകൾക്കായുള്ള നിലനിൽപ്പും ഉറപ്പാക്കുന്നതിന് നിയമാനുസൃത മത്സ്യബന്ധന പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

