Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദ്യുതി വിതരണ കേന്ദ്രത്തിൽ കയറി മോഷ്ടാക്കളുടെ ഷോക്ക്!

text_fields
bookmark_border
ബർക്കയിൽ ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ച നാല് പേർ അറസ്റ്റിൽ
വൈദ്യുതി വിതരണ കേന്ദ്രത്തിൽ കയറി മോഷ്ടാക്കളുടെ ഷോക്ക്!
cancel

മസ്കത്ത്: ഒമാനിലെ ബർക്ക വിലായത്തിൽ വൈദ്യുതി വിതരണകേന്ദ്രത്തിൽ കയറി അധികൃതർക്ക് ഷോക്ക് നൽകിയിരിക്കുകയാണ് ഏതാനും മോഷ്ടാക്കൾ. തുടർച്ചയായി ഇലക്ട്രിക്കൽ കേബിളുകൾ കവർന്ന മോഷണ സംഘമാണ് അധികൃതർക്ക് തലവേദനയായത്. ഒടുവിൽ, നാല് പേരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ റിസർച്ച് അറസ്റ്റ് ചെയ്തു.

തെക്കൻ ബാത്തിന ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിലായി നടന്ന സമാനമായ അഞ്ച് മോഷണങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് അധികൃതർ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. അറസ്റ്റിലായ പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - thieves break into power distribution center
Next Story