Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്​ഥാപനങ്ങളിൽ...

സ്​ഥാപനങ്ങളിൽ തൊഴിലാളിക്ഷാമം രൂക്ഷം

text_fields
bookmark_border
സ്​ഥാപനങ്ങളിൽ തൊഴിലാളിക്ഷാമം രൂക്ഷം
cancel

സുഹാർ: കോവിഡ്​ വ്യാപനത്തി‍െൻറ പശ്ചാ​ത്തലത്തിൽ പല സ്​ഥാപനങ്ങളിലും തൊഴിലാളികളുടെ അഭാവം രൂക്ഷം. കച്ചവട സ്​ഥാപനങ്ങളിലാണ്​ പ്രധാനമായും തൊഴിലാളികളില്ലാത്തത്​. അവധിക്ക്​ നാട്ടിൽ പോയവർ തിരികെ വരാനാകാതെ കുടുങ്ങി കിടക്കുന്നതാണ്​ പ്രധാന കാരണം. പുതിയ വിസ ലഭിക്കാത്തതും പ്രശ്​നമാണ്​. ലീവിനുപോയ നിരവധി പേരാണ് കുടുങ്ങിയത്. പുതിയ ആളുകളെ നിയമിക്കേണ്ടി വരുമ്പോൾ ജോലി അന്വേഷിക്കുന്നവരെ കിട്ടാനില്ലാത്ത അവസ്​ഥയാണുള്ളതെന്ന്​ സ്​ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ പറയുന്നു.

നിരവധി ഒഴിവുകൾ നിലവിലുണ്ടെങ്കിലും യോജിച്ച ആളുകളെ കിട്ടുകയെന്നത്​ വലിയ കടമ്പയായി മാറിയിരിക്കയാണെന്ന് ഒമാനിലെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ നദ ഹാപ്പിനെസ്​ ട്രേഡിങ്​ കമ്പനി ജനറൽ മാനേജർ അമീർ പറയുന്നു. ലോഡിങ്, അൺലോഡിങ്, ക്ലീനിങ്​ തുടങ്ങിയ തസ്​തികകളിൽ ജോലി ചെയ്യുന്നവർക്കാണ് ഏറ്റവും ഡിമാന്‍ഡ്​​. ഇരട്ടി ശമ്പളമാണ്​ ആവശ്യപ്പെടുന്നതെന്നും അമീർ പറയുന്നു.

കൂടുതലും ബംഗ്ലാദേശ് സ്വദേശികളാണ് ഈ മേഖലയിൽ ജോലി ചെയ്​തിരുന്നത്​. ഇവർ പൊതുമാപ്പിൽ രാജ്യം വിട്ടതോടെയാണ് തൊഴിൽ പ്രതിസന്ധി ഇത്ര രൂക്ഷമായത്.

പഴയ കാലങ്ങളിൽ പരസ്യം ചെയ്താൽ ഒരു ഒഴിവാണെങ്കിൽ പോലും അമ്പതോളം പേര് വിളിക്കും. ഇന്ന് ഒരാളെപ്പോലും കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് സോഹാറിലെ എ.എ.എ ട്രേഡിങ്​ പാർട്ണർ ലിജു പറയുന്നു. രണ്ടും മൂന്നും പേജിൽ ജോലി ആവശ്യമുണ്ടെന്ന്​ പരസ്യം വന്നിരുന്ന പത്രങ്ങളിൽ തൊഴിൽ പരസ്യം ഒരു പേജിൽ ഒതുങ്ങുന്നു. ഡ്രൈവർ ജോലിക്ക് പോലും വലിയ വേതനം ആവശ്യപ്പെടുകയാണ്.

നിർമാണമേഖലയിലും തുടങ്ങിവെച്ച പ്രോജക്​ടുകൾ തീർക്കാൻ തൊഴിലാളികളുടെ അഭാവം തടസ്സമാകുന്നുണ്ട്​. പുറത്തുനിന്ന്​ തൊഴിലാളികളെ ധാരാളമായി ലഭിച്ചിരുന്നിടത്ത്‌ ഇപ്പോൾ ഇരട്ടി തുക നൽകിയാലേ ഒരാളെ ലഭിക്കുകയുള്ളൂവെന്ന്​ ബർക്കയിൽ കെട്ടിട നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന ഒറ്റപ്പാലം സ്വദേശി പറയുന്നു.

ഒമാ‍െൻറ വിവിധ പ്രദേശങ്ങളിൽ മുമ്പ്​ രാവിലെ തൊഴിൽ അന്വേഷിച്ചു നിൽക്കുന്ന നൂറ് കണക്കിന് ആളുകളെ കാണാനാകുമായിരുന്നു. ബംഗ്ലാദേശ്​ സ്വദേശികളായിരുന്നു ഇവരിൽ കൂടുതലും. ആവശ്യക്കാർ വാഹനവുമായി വന്നു കൊണ്ടുപോവുകയായിരുന്നു പതിവ്​. ഫ്രീ വിസക്കാരായ ബംഗ്ലാദേശ്​ സ്വദേശികളായിരുന്നു ഇതിൽ കൂടുതലും. ഇപ്പോൾ അങ്ങനെ ഒരാൾ കൂട്ടം കാണാൻ കഴിയുന്നില്ല. പൊതുമാപ്പി‍െൻറ ആനുകൂല്യത്തിൽ ഇവരിൽ പലരും രാജ്യംവിട്ടു.

ഹോട്ടൽ നടത്തിപ്പുകാരും ജീവനക്കാരുടെ ക്ഷാമം മൂലം പ്രയാസപ്പെടുകയാണ്​. കുക്ക്, പൊറോട്ട മേക്കർ, ക്ലീനിങ്​ ജോലിക്കാർക്കാണ്​ ഡിമാൻഡ്​​. പത്ര പരസ്യങ്ങളിൽ ഹോട്ടൽ ജോലിക്കാരുടെ ഒഴിവുകളാണ്​ കൂടുതലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Labor shortage
News Summary - There is a severe shortage of labor in the establishments
Next Story