Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ ഗവർണറേറ്റുകളിൽ...

ഒമാനിലെ ഗവർണറേറ്റുകളിൽ ഇന്ന്​ കനത്ത മഴക്കും കാറ്റിനും സാധ്യത

text_fields
bookmark_border
ഒമാനിലെ ഗവർണറേറ്റുകളിൽ ഇന്ന്​ കനത്ത മഴക്കും കാറ്റിനും സാധ്യത
cancel

മസ്കത്ത്​: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും ​സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഖിലിയ, തെക്കൻ ബാത്തിന, മസ്‌കത്ത്​, ദാഹിറ, വടക്കൻ ശർഖിയ, വടക്കൻ ബാത്തിന, ബുറൈമി എന്നീ ഗവർണ​റേറ്റുകളിലും അൽ ഹജർ പർവതനിരകളിലുമായിരിക്കും മഴ പെയ്യുക.

വിവിധ സ്ഥലങ്ങളിൽ 10​ മുതൽ 30 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 18 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റുണ്ടാവുക. വാദികൾ മുറിച്ച്​ കടക്കാൻ ശ്രമിക്കരുതെന്നും താഴ്​ന്ന സ്ഥലങ്ങളിൽനിന്ന്​ മാറി നിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വാദികളിൽ നീന്തരുതെന്നും കുട്ടികളെ ശ്രദ്ധിക്കണമെന്നും അവരെ വാദികളിൽ ഇറങ്ങാൻ അനുവദിക്കരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainoman governorates
News Summary - There is a possibility of heavy rain and wind in the governorates of Oman today
Next Story