Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2022 7:40 PM IST Updated On
date_range 15 Dec 2022 7:40 PM ISTഒമാനിൽ 18നും 25നും തിരിച്ചറിയൽ കാർഡ് സേവനങ്ങൾ ഇല്ല
text_fieldsbookmark_border
മസ്കത്ത്: പൗരന്മാർക്കും വിദേശികൾക്കുമുള്ള തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ ഡിസംബർ 18നും 25നും ഉണ്ടാകില്ലെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു. ഈ ദിവസങ്ങളിൽ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണിത്.
പുതിയ കാർഡുകൾ നൽകൽ, കാലാവധി കഴിഞ്ഞവ പുതുക്കൽ, കളഞ്ഞുപോയ കാർഡുകൾക്ക് പകരം നൽകൽ എന്നിവ ഈ ദിവസങ്ങളിൽ ഉണ്ടാകില്ലെന്ന് ആർ.ഒ.പി അറിയിച്ചു. 18ന് രാജ്യത്തിന് പുറത്തുള്ള പൗരന്മാരുടെ വോട്ടിങ്ങും 25ന് ഒമാനിലുള്ള പൗരന്മാരുടെ വോട്ടിങ്ങുമാണ് നടക്കുന്നത്. അതേസമയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്പോർട്ട്സ് ആൻഡ് സിവിൽ സ്റ്റേറ്റസുമായി ബന്ധപ്പെട്ട സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

