ബഹ്റൈൻ രാജാവുമായി ദീ യസിൻ കൂടിക്കാഴ്ച നടത്തി
text_fieldsമനാമയിലെ അൽ സഫ്രിയ പാലസിൽ ബഹ്റൈൻ രാജാവ്
ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഒമാൻ സംസ്കാരിക, യുവജന, കായിക മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം
അൽ സഈദ് കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ഒമാൻ സംസ്കാരിക, യുവജന, കായിക മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.
മനാമയിലെ അൽ സഫ്രിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ രാജാവിനു കൈമാറുകയും ചെയ്തു. സയ്യിദ് ദീ യസിനെ ബഹ്റൈൻ രാജാവ് അഭിനന്ദിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുത്ത് ശൈഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫ ഫസ്റ്റ് ക്ലാസ് മെഡൽ സമ്മാനിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

