Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിർമാണത്തിനിടെ...

നിർമാണത്തിനിടെ കിണറിടിഞ്ഞ്​ തൊഴിലാളി മരിച്ചു

text_fields
bookmark_border
oman collapsed
cancel

മസ്കത്ത്​: നിർമാണത്തിനിടെ കിണർ ഇടിഞ്ഞ്​ വീണ്​ തെക്കൻ ശർഖിയ ഗവർണറേറ്റിൽ തൊഴിലാളി മരിച്ചു. ബിദിയ വിലായത്തിലെ മ​ന്ദ്രീപിലെ ഫാമിൽ കിണർ കുഴിക്കുന്നതിനിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം. ​

ഏഷ്യൻ പൗരത്വമുള്ള രണ്ട്​ ആളുകളായിരുന്നു അപകടത്തിൽപ്പെട്ടത്​. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആൻഡ്​ ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിലെ റെസ്‌ക്യൂ ടീമുകൾ എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി.

ഞായറാഴ്​ച​ തെക്കൻ ബാത്തിന ഗവർ​ണറേറ്റിൽ റോഡ്​ അറ്റകുറ്റപണിക്കിടെ പാറയിടിഞ്ഞ്​ മൂന്ന്​ തൊഴിലാളികൾ മരിച്ചിരുന്നു. നഖൽ വിലായത്തിൽ വാകൻ ഗ്രാമത്തിലേക്ക് പോകുന്ന റോഡിലായിരുന്നു ദാരുണമായ സംഭവം.

അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ പാറയുടെ അവശിഷ്ടങ്ങൾ തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructioncollapsed
News Summary - The worker died when the well collapsed during construction in oman
Next Story