വിഡിയോ ആൽബം പുറത്തിറക്കി
text_fieldsമസ്കത്ത് കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി തയാറാക്കിയ വിഡിയോ ആൽബം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പ്രകാശനം ചെയ്യുന്നു
മസ്കത്ത്: കുറ്റ്യാടി നിയോജക മണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ വികസനനേട്ടങ്ങൾ വിവരിച്ച് മസ്കത്ത് കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി തയാറാക്കിയ വിഡിയോ ആൽബം പുറത്തിറക്കി. സുബൈർ വലകെട്ട് ആണ് ഗാനം ആലപിച്ചത്. കാക്കുനിയിൽ നടന്ന മണ്ഡലം ജനപ്രതിനിധികളുടെ സ്വീകരണയോഗത്തിൽ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ആൽബം പ്രകാശനം ചെയ്തു.
പാറക്കൽ അബ്ദുല്ല എം.എൽ.എ, പി.എം. അബൂബക്കർ, കെ.ടി. അബ്ദുറഹ്മാൻ, പി. അമ്മദ്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ഇബ്രാഹിം മുറിച്ചാണ്ടി, എം.എ. കുഞ്ഞബ്ദുല്ല, അൻവർ സാദത്ത് പാലക്കാട്, കെ.സി. മുജീബ് റഹ്മാൻ, കെ.ഇ. ഫൈസൽ, ഖമറുദ്ദീൻ കുന്നുമ്മൽ, വി.കെ. ഫൈസൽ, ഒ.കെ. റിയാസ് എന്നിവർ പെങ്കടുത്തു.

