Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​ പ്രതിസന്ധിയിൽ...

കോവിഡ്​ പ്രതിസന്ധിയിൽ ഉലഞ്ഞ്​ യൂസ്​ഡ്​ ഫർണിച്ചർ വിപണി

text_fields
bookmark_border
കോവിഡ്​ പ്രതിസന്ധിയിൽ ഉലഞ്ഞ്​ യൂസ്​ഡ്​ ഫർണിച്ചർ വിപണി
cancel
camera_alt

മത്രയിലെ യൂസ്​ഡ്​ ഫർണിച്ചർ കടയിലെ ദൃശ്യം -                                                              ചിത്രം....വി.കെ ഷഫീർ

മസ്​കത്ത്​: കോവിഡ്​ പ്രതിസന്ധിയും പ്രവാസികളുടെ തിരിച്ചുപോക്കും ഉപയോഗിച്ച ഫർണിച്ചറുകളുടെ വിപണിയെ കാര്യമായി ബാധിച്ചു. മലയാളികൾ അടക്കം വലിയൊരു വിഭാഗം ആളുകൾ ഇൗ മേഖലയെ ആശ്രയിച്ച്​ ജീവിക്കുന്നുണ്ട്​. മസ്​കത്തിൽ മത്ര കേന്ദ്രീകരിച്ചാണ്​ ഇത്തരം കടകൾ കൂടുതലായുള്ളത്​. രാജ്യത്തി​െൻറ മറ്റിടങ്ങളിലും ഇൗ വിഭാഗത്തിലെ സ്​ഥാപനങ്ങളുണ്ട്​.

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നവർ ഉപയോഗിച്ച ഫർണിച്ചറുകളും ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ഗ്യാസ് അടുപ്പ്​ തുടങ്ങിയവയുമെല്ലാം ഇത്തരക്കാർക്ക് വിൽക്കുകയും കടക്കാർ ഇത് വാങ്ങി അറ്റകുറ്റ പണികൾ നടത്തി ആവശ്യക്കാർക്ക്​ വിൽക്കുകയുമാണ്​ ചെയ്യുന്നത്​. ഒമാനിലേക്ക് പുതുതായി ജോലിക്ക്​ വരുന്നവരും കുടുംബത്തെ കൊണ്ടുവരുന്നവരും കട്ടിലും, മേശയും അടക്കം സാധനങ്ങൾ ഇത്തരക്കാരിൽ നിന്നുമാണ് വാങ്ങിയിരുന്നത്. ഒന്നോ രണ്ടോ മാസത്തേക്ക്​ കുടുംബത്തെ കൊണ്ടുവരുന്നവർക്ക്​ വീട്ടുപകരണങ്ങൾ വാടകക്ക് നൽകുന്നവരും ഉണ്ടായിരുന്നു. എന്നാൽ, കോവിഡ്​ വന്നതോടെ തൊഴിൽ നഷ്​ടപ്പെട്ട്​ മടങ്ങിയവരും കുടുംബത്തെ നാട്ടിലയച്ച്​ ബാച്ച്​ലർ മുറികളിലേക്ക്​ മാറിയവരുമെല്ലാം വീട്ടുസാധനങ്ങൾ വിറ്റഴിച്ചു. എന്നാൽ പുതുതായി ആരും വരാത്തതിനാൽ സാധനങ്ങൾ തിരിച്ചുവിൽക്കാൻ സാധിച്ചിട്ടില്ല.

പ്രതിസന്ധി തുടങ്ങിയിട്ട്​ മൂന്ന്​ വർഷമായെങ്കിലും ഇപ്പോഴാണ്​ രൂക്ഷമായതെന്ന്​ മത്രയിൽ വർഷങ്ങളായി യൂസ്ഡ് ഫർണിച്ചർ കച്ചവടം നടത്തുന്ന റെനി അഭിപ്രായപ്പെട്ടു. പലരും നാട്ടിലേക്ക്​ മടങ്ങിയതിന്​ ഒപ്പം ഒാൺലൈൻ വിപണിയും സജീവമായി. കോവിഡ്​ കൂടി വന്നതോടെ തീരെ പിടിച്ചുനിൽക്കാൻ വയ്യാത്ത അവസ്ഥയായെന്ന്​ റെനി പറയുന്നു. മൂന്നു മാസം സ്ഥാപനം അടഞ്ഞുകിടന്നു. നല്ലവനായ സ്പോൺസർ ഫീസ് വാങ്ങിയില്ല. എന്നാൽ, കെട്ടിട ഉടമ വാടക വേണമെന്ന നിലപാടിലാണ്​. അതിനായി നിയമ നടപടിക്ക്​ ഒരുങ്ങുകയാണ്​. ജോലിക്കാരായിരുന്ന രണ്ടുപേരെ നാട്ടിലേക്ക്​ അയച്ചു. കയറ്റിറക്കിനും ഒപ്പം വാങ്ങുന്ന ഫർണിച്ചറുകളുടെ അറ്റകുറ്റ പണികൾക്കായി ഒരു ആശാരിയും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ ആർക്കും ജോലിയില്ല, അധികകാലം മുന്നോട്ടു പോകാൻ കഴിയും എന്ന് തോന്നുന്നില്ലെന്ന്​ റെനി കൂട്ടി ചേർത്തു.

ഒരു വരുമാനവുമില്ലാത്ത അവസ്​ഥയാണെന്ന്​ മത്രയിൽ ഇത്തരം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിജയൻ അഭിപ്രായപ്പെട്ടു. മൂന്നു മാസം സ്ഥാപനം അടച്ചിട്ടു. തൊഴിലുടമ ചെറിയൊരു തുക എല്ലാ മാസവും ചെലവിനു തന്നു. സന്നദ്ധ സംഘടനകൾ തന്ന ഭക്ഷ്യ സാധന കിറ്റുകൾ കൊണ്ടാണ് ചെലവ് നടന്നുപോയതെന്ന്​ വിജയൻ പറഞ്ഞു.

ഒരു സ്ഥാപനത്തിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദാലി കൈയിലുണ്ടായിരുന്ന സമ്പാദ്യവും പരിചയക്കാരിൽ നിന്നും കടവും വാങ്ങിയാണ് കഴിഞ്ഞ വർഷം ഒരു യൂസ്ഡ് ഫർണിച്ചർ കട വാങ്ങിയത്. അത്യാവശ്യം കച്ചവടം ഉണ്ടായിരുന്നു. ജീവിതം പച്ചപിടിക്കാൻ തുടങ്ങിയെന്ന സമയത്താണ്​ കോവിഡ്​ എല്ലാം തകിടം മറിച്ചത്​. അടഞ്ഞുകിടന്ന സമയത്തെ വാടക നൽകേണ്ടിവന്നില്ല. തുറന്നപ്പോൾ കുറച്ചും തന്നെങ്കിലും അതുകൊണ്ടൊന്നും ഒന്നുമായില്ല. സ്ഥാപനത്തിലേക്ക് ആരും വരുന്നില്ല. ഉണ്ടായിരുന്ന ജോലിക്കാരെ നാട്ടിൽ വിട്ടു. ഇനി ഈ ബിസിനസ്​ കൊണ്ട് ജീവിക്കാൻ സാധിക്കുമെന്ന്​ തോന്നുന്നില്ലെന്ന്​ മുഹമ്മദാലി പറഞ്ഞു.

യൂസ്ഡ് ഫർണിച്ചർകൊണ്ട് കടകൾ നിറഞ്ഞിരിക്കുകയാണെന്ന്​ മത്രയിൽ തന്നെ കച്ചവടം നടത്തുന്ന സുബൈർ പറഞ്ഞു. ഇപ്പോൾ സാധനങ്ങൾ എടുക്കുന്നില്ല. വിറ്റുകഴിഞ്ഞാൽ പണം ബന്ധുക്കളെയോ സുഹൃത്തുക്കളെയും ഏൽപിക്കുകയോ അ​ല്ലെങ്കിൽ നാട്ടിലേക്ക്​ അയച്ചുതരുകയോ ചെയ്യാമെന്ന ഉറപ്പിലാണ്​ നേരത്തേ സാധനങ്ങൾ എടുത്തിരുന്നത്​. ഇപ്പോൾ കട നിറഞ്ഞതിനാൽ അങ്ങനെയും സാധനം വാങ്ങുന്നത്​ നിർത്തി​െവച്ചിരിക്കുകയാണ്​. സമാന പ്രതിസന്ധിയിലാണ്​ ഇൗ രംഗത്തെ കടകളെല്ലാം തന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid crisisUsed furniture market
Next Story