മരങ്ങൾക്ക് തീപിടിച്ചു
text_fieldsഅഗ്നിശമന സേനാംഗങ്ങൾ തീയണക്കുന്നു
മസ്കത്ത്: ദാഹിറ ഗവർണറേറ്റിൽ 'ആലാൻ' മരങ്ങൾക്ക് തീപിടിച്ചു. പരിസ്ഥിതി അതോറിറ്റി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുമായി സഹകരിച്ച് തീയണച്ചു. ഇബ്രി വിലായത്തിലെ ജബൽ അൽസരത്തിലാണ് തീപിടിത്തം. ദാഹിറ, അൽ ദാഖിലിയ ഗവർണറേറ്റുകളിലെ പരിസ്ഥിതി വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് അഗ്നിശമന സേനാംഗങ്ങൾ തീയണച്ചത്. വിനോദസ്ഥലങ്ങൾ സന്ദർശിക്കുന്നവർ ഈ മരത്തിന് സമീപം തീയിടരുതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. വളരെ പെട്ടെന്നുതന്നെ തീപിടിക്കുന്ന മരമാണ് 'ആലാൻ'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

