നിസ്വ ഇന്ത്യൻ സ്കൂളിലെ കുട്ടികളുടെ ഗതാഗതപ്രശ്നം പരിഹരിക്കണം
text_fieldsനിസ്വ ഇന്ത്യൻ സ്കൂളിലെ കുട്ടികളുടെ ഗതാഗതപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിസ്വ കെ.എം.സി.സി നിവേദനം നൽകുന്നു
നിസ്വ: നിസ്വ ഇന്ത്യൻ സ്കൂളിലെ കുട്ടികളുടെ ഗതാഗതവുമായി ബന്ധപ്പെട്ട യാത്രപ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിസ്വ കെ.എം.സി.സി സ്കൂൾ അധികാരികൾക്ക് നിവേദനം നൽകി. മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ടേഷൻ ചെക്കിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേർക്ക് പിഴ ചുമത്തിയിരുന്നു.
ഒമാൻ ഗവൺമെന്റ് അംഗീകരിക്കുന്ന രീതിയിലുള്ള യാത്രാസംവിധാനം നിലവിൽ വരുത്തണമെന്ന് കെ.എം.സി.സി പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു. നിസ്വ കെ.എം.സി.സി പ്രസിഡൻറ് ഹാരിസ് നിലമ്പൂർ, സെക്രട്ടറി സിയാദ് കരുനാഗപ്പള്ളി, അബ്ദുൽ ഹഖ്, സീനിയർ നേതാവ് ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പ്രിൻസിപ്പലും എസ്.എം.സി മെംബർമാരുമായി കെ.എം.സി.സി നേതാക്കൾ ചർച്ച നടത്തി.
നിസ്വ ഇന്ത്യൻ സ്കൂളിലെ കുട്ടികളുടെ ഗതാഗതപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിസ്വ ഇന്ത്യൻ അസോസിയേഷൻ നിവേദനം നൽകുന്നു
ഗതാഗത സംവിധാനം പുനഃക്രമീകരിക്കാൻ സ്കൂളിന്റെ ഭാഗത്തുനിന്നും എസ്.എം.സിയുടെ ഭാഗത്തുനിന്നും എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
നിസ്വ ഇന്ത്യൻ അസോസിയേഷനും നിവേദനം നൽകി. നിസ്വ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സുനിൽ പൊന്നാനി, സെക്രട്ടറി റെജി ആറ്റിങ്ങൽ, ടോമിയോ, സീനിയർ അംഗം മധു പൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ പ്രിൻസിപ്പലുമായി ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

