ടെക്സ് മഞ്ഞപ്പട സൂപ്പർ ലീഗ് സീസൺ മൂന്നിന് ഇന്ന് പന്തുരുളും
text_fieldsടെക്സ് മഞ്ഞപ്പട സൂപ്പർ കപ്പിന്റെ താര ലേലവും ട്രോഫി അനാച്ഛാദനവും നടന്നപ്പോൾ
മസ്കത്ത്: കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഒമാൻ ഘടകം സംഘടിപ്പിക്കുന്ന ടെക്സ് മഞ്ഞപ്പട സൂപ്പർ കപ്പ് 2025 മസ്കത്തിലെ ഹെയിൽ ഉള്ള ഈഗിൾസ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച അരങ്ങേറും.
ഒമാനിലെ മഞ്ഞപ്പട മെംബർമാരായവർക്ക് മാത്രം കളിക്കാൻ സാധിക്കുന്ന ഈ ടൂർണമെന്റിൽ കുമ്മിൻസ് എഫ്.സി, സിറ്റി സ്ട്രൈക്കേഴ്സ് എഫ്.സി, ഫൈൻ ഫീൽഡ് എഫ്.സി, , ഗ്ലോബൽ ഫൈറ്റേഴ്സ് എഫ്.സി, പെർഫെക്ട് എഫ്.സി എന്നീ പേരുകളിൽ അഞ്ചോളം ഫ്രാഞ്ചൈസികൾക്കായി നൽകിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഓരോ ടീമിലേക്കും ഉള്ള കളിക്കാർക്കുവേണ്ടി സംഘടിപ്പിച്ച വാശിയേറിയതും വ്യത്യസ്തവും ആകർഷണീയവുമായ താരലേലം ഇതിനോടകം ജന ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ടൂർണമെന്റിന്റെ വിജയത്തിലേക്കായി ഒമാനിലെ മുഴുവൻ ഫുട്ബാൾ പ്രേമികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നു ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ യാസർ കൊച്ചാലുംമൂട്, ആബിദ്, ഷിയാസ് മുതലായവർക്കൊപ്പം മഞ്ഞപ്പട ഒമാൻ പ്രസിഡന്റ് സുജേഷ് കെ ചേലോറയും സെക്രട്ടറി ബിബി കോട്ടയവും വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

