ശൂറാ കൗൺസിലിന്റെ മൂന്നാം വാർഷിക സമ്മേളനം നവംബർ ഒമ്പതു മുതൽ
text_fieldsമസ്കത്ത്: ശൂറാ കൗൺസിലിന്റെ മൂന്നാം വാർഷിക സമ്മേളനം നവംബർ ഒമ്പതിന് ആരംഭിക്കും. ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനുള്ള രാജ്യത്തെ സ്ഥാപനങ്ങളുമായുള്ള സജീവ പങ്കാളിത്തത്തിന്റെ ഭാഗമായി കൗൺസിൽ നിയമനിർമാണ പരിശോധന നടപടികൾ തുടരുകയാണെന്ന് ശൂറാ കൗൺസിൽ സെക്രട്ടറി ജനറൽ ശൈഖ് അഹ്മദ് മുഹമ്മദ് അൽ നദാബി അറിയിച്ചു.
ശൂറാ കൗൺസിലിന്റെ പത്താമത്തെ കാലാവധിയുടെ ആദ്യ പകുതിയിൽ, കൗൺസിൽ 47 നിയമപ്രമേയങ്ങളും കരാറുകളും പരിഗണിച്ചതായും ഇരു കൗൺസിലുകളുടെയും ഏകോപനഫലമായി 14 നിയമപ്രമേയങ്ങളിൽ 13 എണ്ണം രാജകീയ ഉത്തരവുകളായി പുറപ്പെടുവിച്ചതായും അദ്ദേഹം അറിയിച്ചു. 2026 ലെ പൊതുബജറ്റും 2026 - 2030 കാലയളവിലേക്കുള്ള പതിനൊന്നാം പഞ്ചവത്സര വികസനപദ്ധതിയും ഉൾപ്പെടുന്ന ചർച്ചകൾ മൂന്നാം സമ്മേളനത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. കൂടാതെ, പത്താം കാലാവധിയുടെ രണ്ടാം പകുതിയിലേക്കുള്ള കൗൺസിൽ ഓഫിസ് അംഗങ്ങളുടെ തെരഞ്ഞെടുപ്പും വിവിധ നിയമപ്രമേയങ്ങളും കരാറുകളും ചർച്ചക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

