താപനില കുറയും
text_fieldsമസ്കത്ത്: വടക്കൻ ഗവർണറേറ്റുകളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും മുസന്ദത്തിൽ ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.അതേസമയം, മിക്ക ഗവർണറേറ്റുകളിലും ഉയർന്ന മേഘങ്ങളുടെ പ്രവാഹത്തിന് സാധ്യതയുണ്ട്.
താപനിലയിൽ ഗണ്യമായ കുറവും വരും. അൽ വുസ്ത, ദോഫാർ, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒമാൻ കടൽത്തീരത്തെ ചില പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. മൂടൽ മഞ്ഞ് കാരണം ഈ പ്രദേശങ്ങളിൽ പുലർച്ചെയുള്ള സമയങ്ങളിൽ ദൂരകാഴ്ച കുറച്ചേക്കും. മരുഭൂമിയിലും തുറസായ പ്രദേശങ്ങളിലും പൊടി ഉയരുകയും ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുകയും ചെയ്തേക്കാമെന്നും മുന്നറിയപ്പിൽ പറയുന്നു.

