Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതാ​പ​നി​ല ഉ​യ​രു​ന്നു;...

താ​പ​നി​ല ഉ​യ​രു​ന്നു; രാ​ജ്യം ഉ​ഷ്​​ണ​ത്തി​ലേ​ക്ക്

text_fields
bookmark_border
താ​പ​നി​ല ഉ​യ​രു​ന്നു; രാ​ജ്യം ഉ​ഷ്​​ണ​ത്തി​ലേ​ക്ക്
cancel

മ​സ്​​ക​ത്ത്: ഒ​മാ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി. രാ​ജ്യ​ത്തി​െൻറ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ക​ടു​ത്ത ചൂ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. ചി​ല മേ​ഖ​ല​ക​ളി​ൽ അ​ന്ത​രീ​ക്ഷ ഉൗ​ഷ്​​മാ​വ് 45 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ എ​ത്തി.ക​ടു​ത്ത ചൂ​ട് കാ​ര​ണം പൊ​തു​ജ​നം പ​ക​ൽ സ​മ​യം പു​റ​ത്തി​ങ്ങ​ൽ ഒ​ഴി​വാ​ക്കു​ക​യാ​ണ്. അ​തി​നി​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​യും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഇ​തു കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​െൻറ ഭാ​ഗ​മാ​ണെ​ന്നും ചൂ​ട് കൂ​ടു​ത​ൽ ശ​ക്ത​മാ​വാ​നു​ള്ള ല​ക്ഷ​ണ​മാ​ണെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ചൂ​ട് കൂ​ടു​ന്ന​തോ​ടെ നി​ർ​ജ​ലീ​ക​ര​ണ​മ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളു​ടെ സാ​ധ്യ​ത​യും അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്.

അ​ൽ ദാ​ഹി​ദ ഗ​വ​ർ​ണ​റേ​റ്റി​ലെ ഫ​ഹൂ​ദ്, അ​ൽ വു​സ്​​ത​യി​ലെ ഹൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ ഉൗ​ഷ്​​മാ​വ് 45 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ന്ന​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ബ്രി, ആ​ദം, മു​ദൈ​ബി, മ​ർ​മൂ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ 44 ഡി​ഗ്രി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രീ​ക്ഷ ഉൗ​ഷ്​​മാ​വ്. ബു​റൈ​മി, അ​ൽ അ​മി​റാ​ത്ത്, യ​ങ്ക​ൽ, നി​സ്വ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ ഉൗ​ഷ്​​മാ​വ്​ 43ഡി​ഗ്രി​യി​ലെ​ത്തി.

ബ​ഹ്ല, റു​സ്​​താ​ഖ്, ഇ​ബ്ര, തും​റൈ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ 42ഡി​ഗ്രി സെ​ൽ​ഷ്യ​സും സു​മൈ​ലി​ൽ 41 ഡി​ഗ്രി സെ​ൽ​ഷ്യ​സും സൂ​ർ, മ​ഹൂ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ 40 ഡി​ഗ്രി സെ​ൽ​ഷ്യ​സും ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ മ​സ്​​ക​ത്ത്, സീ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 39 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ് താ​പ​നി​ല. ത​ണു​പ്പ് കാ​ല​ത്ത് മൈ​ന​സ് താ​പ​നി​ല അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള സൈ​ഖ് പ​ർ​വ​ത നി​ര​ക​ളി​ൽ താ​പ​നി​ല 27 ഡി​ഗ്രി​യി​ൽ എ​ത്തി. ജ​ബ​ൽ സം​ഹാ​നി​ൽ 28ഉം ​ജ​ബ​ൽ ശം​സി​ൽ 24ഉം ​ജ​ബ​ൽ അ​ൽ ഖ​മ​റി​ൽ 32ഉം ​സ​ലാ​ല​യി​ൽ 31ഉം ​ഖൈ​റൂ​ൻ ഹ​രി​തി​യി​ൽ 33 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ താ​പ​നി​ല.

മു​സ​ന്തം, ക​സ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 39ഉം ​അ​ൽ മ​ദാ, അ​ൽ ദി​ബ്ബ എ​ന്നി​വി​ട​ങ്ങ​ളി​ൽ 38 ഡി​ഗ്രി​യും ചൂ​ടു​ണ്ട്. സു​ഹാ​ർ, സു​വൈ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 38 ഡി​ഗ്രി​യും ദു​ക​ത്തി​ൽ 39 ഡി​ഗ്രി​യും മ​സീ​റ ദ്വീ​പി​ൽ 37ഡി​ഗ്രി​യു​മാ​ണ് താ​പ​നി​ല. റാ​സ​ൽ ഹ​ദ്ദി​ൽ 36 ഡി​ഗ്രി​യും അ​ൽ ഹ​ലാ​നി​യാ​ത്തി​ൽ 32 ഡി​ഗ്രി​യു​മാ​ണ് അ​ന്ത​രീ​ക്ഷ താ​പ​നി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman temperature
News Summary - The temperature is rising; The country is heating up
Next Story