Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാ​ജ്യ​ത്ത്​ താ​പ​നി​ല...

രാ​ജ്യ​ത്ത്​ താ​പ​നി​ല ഉ​യ​രു​ന്നു

text_fields
bookmark_border
രാ​ജ്യ​ത്ത്​ താ​പ​നി​ല ഉ​യ​രു​ന്നു
cancel
camera_alt

ചൂ​ടിൽ ആശ്വാസം തേടി: റ​മ​ദാ​ൻ മാ​സം ക​ഴി​ഞ്ഞ​തോ​ടെ ക​ടു​ത്ത ചൂ​ടാ​ണ് രാ​ജ്യ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​വ​ധി ദി​ന​ങ്ങ​ളി​ൽ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ൾ വ​ന്നെ​ങ്കി​ലും താ​ര​ത​മ്യേ​ന തി​ര​ക്ക് കു​റ​വാ​യി​രു​ന്നു. ക​ടു​ത്ത ചൂ​ടി​ൽ നി​ന്നും ര​ക്ഷനേ​ടാ​ൻ ഖു​റി​യാ​ത്തി​ലെ വാ​ദി ദൈ​ഖ ഡാ​മി​ൽ കു​ളി​ക്കു​ന്ന​വ​ർ                                                                              ചിത്രം-​ വി.​കെ.​ഷെ​ഫീ​ർ

മ​സ്ക​ത്ത്​: സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​ക്ക്​ ശേ​ഷം രാ​ജ്യ​ത്ത്​ താ​പ​നി​ല ഉ​യ​രാ​ൻ തു​ട​ങ്ങി. വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ൽ ക​ന​ത്ത ചൂ​ടാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ​അ​നു​ഭ​വ​പ്പെ​ട്ട​ത്. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​ലാ​യ​ത്തു​ക​ളാ​യ ദി​മാ വ ​അ​ൽ ത​യ്യാ​ൻ, അ​ൽ കാ​മി​ൽ വ​അ​ൽ വാ​ഫി, റു​സ്താ​ഖ്, ജ​അ​ല​ൻ ബാ​നി ബു ​ഹ​സ്സ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ മു​ക​ളി​ലാ​യി​രു​ന്നു താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്​.

ഏ​റ്റ​വും കു​റ​ഞ്ഞ ​താ​പ​നി​ല അ​നു​ഭ​വ​​പ്പെ​ട്ട​ത്​ ജ​ബ​ൽ ശം​സി​ലും സു​വൈ​ഖി​ലു​മാ​ണ്. യ​ഥാ​ക്ര​മം 12.8, 15.3 ഡി​ഗ്രി ​സെ​ൽ​ഷ്യ​സ്​ ആ​യി​രു​ന്നു ഇ​വി​ടു​ത്തെ താ​പ​നി​ല. അ​തേ​സ​മ​യം, ദാ​ഹി​റ, തെ​ക്ക​ൻ ശർ​ഖി​യ, അ​ൽ വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ തെ​ക്ക് കി​ഴ​ക്ക​ൻ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത്​ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലും മ​രൂ​ഭൂ​മി​ക​ളി​ലും പൊ​ടി ഉ​യ​ർ​ത്തു​കയും ദൃ​ശ്യ​പ​ര​ത​യെ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscat
News Summary - The temperature is rising in the state
Next Story