Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടീം ‘എള്ളുണ്ട’ ഇഫ്താർ വിരുന്ന് നടത്തി

text_fields
bookmark_border
The team hosted an Ellunda Iftar feast
cancel

സുഹാർ: സുഹാറിലെ കലാ സാംസ്‌കാരിക കൂട്ടായ്മയായ 'ടീം എള്ളുണ്ട' കുടുംബം ഇഫ്താർ വിരുന്ന്​ നടത്തി. സുഹാറിലെ കോഴിക്കോടൻ മക്കാനി പാർട്ടി ഹാളിൽ നടത്തിയ വിരുന്നിൽ എള്ളുണ്ട ടീം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

എള്ളുണ്ട എന്ന പേരിൽ പത്ത് എപ്പിസോഡിൽ പുറത്തിറങ്ങിയ വെബ് സീരീസ് പുതിയ രൂപത്തിൽ ഉടനെ പുറത്തിറക്കാനുള്ള ആലോചന നടക്കുന്നതായി ഇഫ്താറിൽ പങ്കെടുത്ത സീരീസ് പ്രൊഡ്യുസർ മുഹമ്മദ് സഫീറും ക്യാമറമാൻ പ്രണവ് ഐ മാജിക്കും മുഖ്യനടൻ സിറാജ് കാക്കൂറും പറഞ്ഞു. എള്ളുണ്ട വെബ് സീരീസ് സംവിധായകൻ റഫീഖ് പറമ്പത്തും സംബന്ധിച്ചു. സിറാജ് കാക്കൂർ, പ്രണവ് കാക്കന്നൂർ, എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ്‌ ഷാമിക്ക്, മുഹമ്മദ്‌ ഷഹ്സീൻ എന്നിവർ ഉപഹാര വിതരണം നടത്തി.

മുതിർന്ന വനിതയായ ഖദീജാബിയുടെ നേതൃതത്തിൽ നടന്ന വിരുന്നിൽ മുഹമ്മദ്‌ സഫീർ, ശിവൻ അമ്പാട്ട്,സാദിക്ക് സക്കു, റജീസ് പറമ്പത്ത്, ജംഷീർ റഹ്മാൻ എന്നിവർ പങ്കെടുത്തു. വനിതാ ടീം അംഗങ്ങളായ സീമ സഫീർ, നദ്‌ന ഷെറിൻ, തസ്‌ലിയ സാദിക്ക്, ഫസീലറഫീഖ് എന്നിവരും പങ്കെടുത്തു .കോഴിക്കോടൻ മക്കാനി ഉടമ റാഷിദ്‌ സ്വാഗതവും മുഹമ്മദ്‌ സഫീർ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The team hosted an 'Ellunda' Iftar feast
Next Story