ധർമടം ഫ്രണ്ട്സ് പ്രസിദ്ധീകരിച്ച സപ്ലിമെൻറ് പ്രകാശനം ചെയ്തു
text_fieldsധർമടം ഫ്രണ്ട്സ് പ്രസിദ്ധീകരിച്ച സപ്ലിമെൻറ് പ്രകാശനം ചെയ്യുന്നു
മസ്കത്ത്: ധർമടം പ്രദേശത്തെ കൂട്ടായ്മയായ ധർമടം ഫ്രണ്ട്സ് ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച സപ്ലിമെൻറ് പ്രകാശനം ചെയ്തു.
ധർമടത്തെ വിദ്യാഭ്യാസനേട്ടങ്ങൾ വിഷയമാക്കിയായിരുന്നു സപ്ലിമെൻറ്. മലബാർ ഗോൾഡ് ഒമാൻ ഡയറക്ടർ നജീബ് സപ്ലിമെൻറ് പ്രകാശനം ചെയ്തു. ധർമടം ഫ്രണ്ട്സ് വർഷങ്ങളായി നടത്തിവരുന്ന പലരീതിയിലുള്ള വിദ്യാഭ്യാസപ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തിയെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു ഇത്തവണത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു ഫലങ്ങളെന്ന് ധർമടം ഫ്രണ്ട്സ് ഭാരവാഹികൾ പറഞ്ഞു.
പ്രകാശനച്ചടങ്ങിൽ അഷ്റഫ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ധർമടം ഫ്രണ്ട്സ് പ്രസിഡൻറ് ലിജിഹാസ് അടുത്ത മൂന്ന് അധ്യയനവർഷത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മോട്ടിവേഷനൽ ക്ലാസുകൾ, മാതാപിതാക്കൾക്കായി വിദ്യാഭ്യാസ ബോധവത്കരണ ക്ലാസുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ സംഘടിപ്പിക്കൽ തുടങ്ങിയവയാണ് നടപ്പിലാക്കാനൊരുങ്ങുന്ന കാര്യങ്ങളെന്ന് ഭാരവാഹികൾ പറഞ്ഞു. ട്രഷറർ താജുദ്ധീൻ നന്ദി പറഞ്ഞു. ഓൺലൈനിൽ നൂറിലധികം പേർ പരിപാടിയുടെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

