സുൽത്താന്റെ പെരുന്നാൾ നമസ്കാരം നിസ്വ സുൽത്താൻ ഖാബൂസ് മസ്ജിദിൽ
text_fieldsസുൽത്താൻ ഖാബൂസ് മസ്ജിദ്
മസ്കത്ത്: ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നിസ്വ വിലായത്തിലെ സുൽത്താൻ ഖാബൂസ് മസ്ജിദിൽ ബലിപെരുന്നാൾ നമസ്കാരത്തിന് പങ്കാളിയാകുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.
രാജകുടുംബാംഗങ്ങൾ, അൽ ബുസൈദി കുടുംബം, മന്ത്രിമാർ, ഉപദേഷ്ടാക്കൾ, സുൽത്താന്റെ സായുധ സേനയുടെ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, മറ്റ് സുരക്ഷാ ഏജൻസികൾ, ദാഖിലിയ ഗവർണറേറ്റിലെ സ്റ്റേറ്റ് കൗൺസിൽ, ശൂറ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, വാലികൾ, ശൈഖുമാർ, വിശിഷ്ട വ്യക്തികൾ, പൗരന്മാർ എന്നിവർ സുൽത്താന്റെ കൂടെ പ്രാർഥനയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

