Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖത്തർ മുൻ അമീറിന്റെ...

ഖത്തർ മുൻ അമീറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഒമാൻ സുൽത്താൻ

text_fields
bookmark_border
ഖത്തർ മുൻ അമീറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഒമാൻ സുൽത്താൻ
cancel

മസ്കത്ത്: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ (74) നിര്യാണത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അനുശോചനം അറിയിച്ചു. ഖത്തർ അമീർ ഷെയ്ഖ് തമീം, ഖത്തർ ഭരണകൂടം, ഖത്തറിലെ ജനങ്ങൾ എന്നിവരോട് ഒമാൻ സുൽത്താൻ തന്റെ ആത്മാർത്ഥമായ അനുശോചനവും അഗാധമായ ദുഃഖവും അറിയിച്ചു.

വിയോഗത്തിന്റെ ഈ വേദനയിൽ പരേതനായ ഷെയ്ഖ് ഹമദിന് സർവശക്തനായ ദൈവം കരുണയും ശാശ്വത സമാധാനവും നൽകട്ടെയെന്നും, അദ്ദേഹത്തിന്റെ കുടുംബത്തിനും ഖത്തറിലെ ജനങ്ങൾക്കും ക്ഷമയും കരുത്തും നൽകി അനുഗ്രഹിക്കട്ടെയെന്നും സുൽത്താൻ സന്ദേശത്തിൽ പ്രാർഥിച്ചു.

ആധുനിക ഖത്തറിന്റെ ശിൽപിയായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പിതാവാണ്. ഞായറാഴ്ച രാവിലെയോടെയായിരുന്നു വിയോഗം. 1995 മുതൽ 2013 വരെ നീണ്ട 18 വർഷക്കാലം ഖത്തറിന്റെ അമീറായിരുന്ന അദ്ദേഹം ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങൾക്ക് അടിത്തറയിട്ട നേതാവാണ്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ഖത്തറിൽ ഞായറാഴ്ച മുതൽ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman sultancondolencesqatar​Former Emir
News Summary - The Sultan of Oman expressed condolences on the passing of the former Emir of Qatar
Next Story