സുൽത്താൻ ബഹ്റൈൻ രാജാവുമായി ഫോൺ സംഭാഷണം നടത്തി
text_fieldsബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി ഫോണിൽ സംസാരിച്ചു. ഇരുനേതാക്കളും സൗഹൃദപരവും സാഹോദര്യവുമായ സംഭാഷണങ്ങൾ കൈമാറുകയും രണ്ട് രാജ്യങ്ങൾക്കും താൽപര്യമുള്ള നിരവധി വിഷയങ്ങളും സംഭവവികാസങ്ങളും ചർച്ച ചെയ്യുകയും ചെയ്തു.
നേരത്തേ ബഹ്റൈൻ രാജാവ് ഡിസംബർ 24ന് ഒമാൻ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, സന്ദർശനം മാറ്റിവെച്ചതായി ദിവാൻ ഓഫ് റോയൽകോർട്ട് പ്രസ്താവനയിൽ വ്യക്തമാക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

