Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുൻ യമൻ പ്രസിഡന്റിന്റെ...

മുൻ യമൻ പ്രസിഡന്റിന്റെ നിര്യാണം: സുൽത്താൻ അനുശോചിച്ചു

text_fields
bookmark_border
മുൻ യമൻ പ്രസിഡന്റിന്റെ നിര്യാണം: സുൽത്താൻ അനുശോചിച്ചു
cancel
camera_alt

 സുൽത്താൻ ഹൈതം ബിൻ താരിഖ്,അബ്ദുറബ്ബ് മൻസൂർ

മസ്കത്ത്: മുൻ യമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദിയുടെ നിര്യാണത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചനം രേഖപ്പെടുത്തി. യമൻ പ്രസിഡന്റ് ഡോ. റഷാദ് മുഹമ്മദ് അൽ അലിമിക്ക് സുൽത്താൻ അനുശോചന സന്ദേശം അയച്ചു. വിയോഗത്തിൽ തന്റെ ഹൃദയംഗമമായ ദുഃഖം സുൽത്താൻ അറിയിക്കുകയും , പരേതന്റെ ആത്മാവിനും കുടുംബത്തിനുമായി പ്രാർഥിക്കുകയും ചെയ്തു. മുൻ യമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദി (81) വ്യാഴാഴ്ച റിയാദിലാണ് അന്തരിച്ചത്.

യമനിൽ ആഭ്യന്തര യുദ്ധം ശക്തമാകുകയും ഇറാൻ അനുകൂല ഹൂതി വിമതർ തലസ്ഥാനമായ സനാ പിടിച്ചെടുക്കുകയും ചെയ്തതിനെ തുടർന്ന്, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യമൻ സർക്കാരിനൊപ്പം അദ്ദേഹം സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലായിരുന്നു താമസിച്ചിരുന്നത്. രാഷ്ട്രീയ അട്ടിമറികളും ആഭ്യന്തര യുദ്ധങ്ങളും പ്രാദേശിക സൈനിക ഇടപെടലുകളും നിറഞ്ഞ 2012 മുതൽ 2022 വരെയുള്ള നിർണായക കാലഘട്ടത്തിലാണ് അദ്ദേഹം യെമൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. അറബ് വസന്ത പ്രക്ഷോഭങ്ങളെ തുടർന്ന് അലി അബ്ദുള്ള സാലിഹ് രാജിവെച്ചതിനെ തുടർന്നാണ് ഹാദി പ്രസിഡന്റായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:condolencesHaitham bin TariqOmanYemeni PresidentMascut
News Summary - The Sultan expressed condolences over the passing of the Yemeni President.
Next Story