ഒമാനി സമ്പദ്ഘടന അടുത്തവർഷം അതിവേഗ വളർച്ച കൈവരിക്കും
text_fieldsമസ്കത്ത്: ഒമാനി സമ്പദ്ഘടന അടുത്തവർഷം അതിവേഗ വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. 7.9 ശതമാനത്തിെൻറ റിയൽ ജി.ഡി.പി വളർച്ചയാണ് സ്വന്തമാക്കുക.
പശ്ചിമേഷ്യയിലെയും വടക്കൻ ആഫ്രിക്കൻ മേഖലയിലെയും രാജ്യങ്ങളിൽ ഒമാനായിരിക്കും വളർച്ചനിരക്കിൽ മുന്നിലെന്ന് ലോകബാങ്ക് പ്രസിദ്ധീകരിച്ച 'ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ടസ്' റിപ്പോർട്ടിൽ പറയുന്നു.
2021ൽ 0.5 ശതമാനത്തിെൻറ ജി.ഡി.പി വളർച്ചയാണ് ഒമാന് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിൽനിന്നാണ് 7.9 ശതമാനത്തിലേക്ക് കുതിക്കുന്നത്. ചെലവ് ചുരുക്കൽ, സബ്സിഡി പിൻവലിക്കൽ തുടങ്ങിയ പരിഷ്കരണങ്ങളിലൂടെ ധനകമ്മി ഭദ്രമായ നിലയിൽ എത്തിക്കുന്നതിനുള്ള ഒമാൻ സർക്കാറിെൻറ ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമായാണ് ലോകബാങ്ക് റിപ്പോർട്ടിനെ വിലയിരുത്തുന്നത്.
7.2 ശതമാനം വളർച്ചനിരക്ക് പ്രതീക്ഷിക്കപ്പെടുന്ന ജിബൂട്ടിയാണ് രണ്ടാം സ്ഥാനത്തുണ്ടാവുക. ഇൗജിപ്ത്, മൊറോക്കോ എന്നിവയാണ് റിപ്പോർട്ടിൽ മൂന്നും നാലും സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുള്ളത്. കോവിഡും എണ്ണവിലയിടിവുമടക്കം കാരണങ്ങളാൽ 2020ൽ 'മെന' മേഖലയിലെ സമ്പദ്ഘടനയിൽ അഞ്ച് ശതമാനത്തിെൻറ ഇടിവാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2021ൽ 2.1 ശതമാനത്തിെൻറ വളർച്ച മാത്രമാണ് പ്രതീക്ഷിക്കുന്നത്.
മഹാമാരി നിയന്ത്രണവിധേയമാക്കുന്നത്, ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതും ആഗോളതലത്തിൽ എണ്ണക്ക് ആവശ്യം ഉയരുന്നതുമെല്ലാം സമ്പദ്ഘടനക്ക് ഗുണകരമായ കാര്യങ്ങളാണ്. എന്നാൽ, കോവിഡിെൻറ തിരിച്ചുവരവും രാഷ്ട്രീയ സ്ഥിരതയില്ലായ്മയുമടക്കം കാരണങ്ങൾ സമ്പദ്ഘടനയെ പിന്നോട്ടടിപ്പിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
2022ൽ ജി.സി.സി രാജ്യങ്ങളിൽ 3.1 ശതമാനം വളർച്ചയുമായി കുവൈത്തായിരിക്കും ഒമാന് പിന്നിൽ. ഖത്തർ, ബഹ്റൈൻ, യു.എ.ഇ, സൗദി എന്നിവയായിരിക്കും അടുത്ത സ്ഥാനങ്ങളിലെന്ന് റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

