Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നുലക്ഷം റിയാലിൽ തെക്കൻ ശർഖിയ നടപ്പാതകൾ ഒരുങ്ങി

text_fields
bookmark_border
മൂന്നുലക്ഷം റിയാലിൽ തെക്കൻ ശർഖിയ നടപ്പാതകൾ ഒരുങ്ങി
cancel
camera_alt

ന​ട​പ്പാ​ത​ക​ളി​ലൊ​ന്ന്​ 

മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിൽ അധികൃതർ 12 നടപ്പാതകൾ നിർമിച്ചു. പൊതുജനങ്ങളുടെ ആരോഗ്യപരിപാലനം ലക്ഷ്യമാക്കിയാണ് നടപ്പാതകൾ നിർമിച്ചിരിക്കുന്നത്.

3,00,000 റിയാലിലധികം ചെലവിലാണ് പദ്ധതികൾ പൂർത്തീകരിച്ചത്. എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപ്പാതകൾ ഒരുക്കിയിരിക്കുന്നതെന്ന് വടക്കൻ ശർഖിയ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ നാസർ ബിൻ ഖമീസ് അൽഹസനി പറഞ്ഞു.

കഴിഞ്ഞ കാലയളവിൽ ഒട്ടേറെ അപകടങ്ങൾ നടന്നിരുന്നു. ഇതോടെയാണ് കാൽനടക്കും മറ്റും സുരക്ഷിതമായ ഇടംവേണമെന്നതിലേക്കെത്തിയത്. സമൂഹത്തിന് കായികവും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സുരക്ഷിതമായ വേദിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

ദൈനംദിന ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കിടയിൽ നടപ്പാതകൾ ജനപ്രിയമായിട്ടുണ്ട്. പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള നിരവധി കായിക മത്സരങ്ങളും ഇവിടെ നടന്നിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The South Sharqia sidewalks were completed at a cost of three lakh riyals
Next Story