Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി.​ബി.​ഐ...

സി.​ബി.​ഐ ഡ​യ​റി​ക്കു​റി​പ്പി​ന് ആ​റാം​ഭാ​ഗം ഉ​ട​ൻ -സം​വി​ധാ​യ​ക​ൻ കെ. ​മ​ധു

text_fields
bookmark_border
anniversary celebration
cancel
camera_alt

മ​സ്ക​ത്തി​ലെ ഹ​രി​പ്പാ​ട് കൂ​ട്ടാ​യ്മ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ

പ​രി​പാ​ടി​യാ​യ ‘ല​യം 2023’ സം​വി​ധാ​യ​ക​ൻ കെ. ​മ​ധു

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു 

മ​സ്ക​ത്ത്​: മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച കു​റ്റാ​ന്വേ​ഷ​ണ ചി​ത്ര​മാ​യ ‘സി.​ബി.​ഐ ഡ​യ​റി​ക്കു​റി​പ്പി​ന്’ ആ​റാം​ഭാ​ഗം ഉ​ണ്ടാ​കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ കെ. ​മ​ധു. മ​സ്ക​ത്തി​ൽ ഹ​രി​പ്പാ​ട് കൂ​ട്ടാ​യ്മ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ‘ല​യം 2023’ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി.​ബി.​ഐ ഡ​യ​റി​ക്കു​റി​പ്പി​ന് ഇ​തി​നോ​ട​കം അ​ഞ്ചു ഭാ​ഗ​ങ്ങ​ൾ വ​രു​ക​യും റെ​ക്കോ​ഡ് പു​സ്ത​ക​ത്തി​ൽ ഇ​ടം പി​ടി​ക്കു​ക​യും ചെ​യ്ത ഒ​ന്നാ​ണ്. എ​ന്നാ​ൽ, ആ​റാം ഭാ​ഗം​കൂ​ടി വ​രു​ന്ന​തോ​ടെ അ​ത് മ​റ്റൊ​രു റെ​ക്കോ​ഡ് ആ​കും.

സി​നി​മ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ട​ൻ​ത​ന്നെ പ്ര​ഖ്യാ​പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. നേ​ര​ത്തെ അ​ൽ ഫ​ലാ​ജ് ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പി​ന്ന​ണി ഗാ​യ​ക​ൻ വി​ധു പ്ര​താ​പി​ന്റെ ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യാ​യി​രു​ന്നു മു​ഖ്യ ആ​ക​ർ​ഷ​ണം.

ചി​ഞ്ചു ശ്രീ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത ശി​ൽ​പം, അ​ക്കാ​ദ​മി​ക്ക് രം​ഗ​ത്തു മി​ക​വ് തെ​ളി​യി​ച്ച​വ​രെ​യും പ​രി​പാ​ടി​യു​ടെ സ്പോ​ൺ​സ​ർ​മാ​രെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ ച​ട​ങ്ങി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ്‌ സു​രാ​ജ് രാ​ജ​ൻ, ഒ​മാ​ൻ ര​ക്ഷ​ധി​കാ​രി രാ​ജ​ൻ ചെ​റു​മ​നാ​ശ്ശേ​രി, സെ​ക്ര​ട്ട​റി ജോ​ർ​ജ് മാ​ത്യു, ജോ. ​സെ​ക്ര​ട്ട​റി ധ​ന്യ ശ​ശി, ട്ര​ഷ​റ​ർ അ​ജു ശി​വ​രാ​മ​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വി​ജ​യ് മാ​ധ​വ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman news
News Summary - The sixth part of the CBI diary is soon - director K Madhu
Next Story