‘അൺസബ്സ്ക്രൈബ്’ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു
text_fieldsമസ്കത്ത്: ‘അൺസബ്സ്ക്രൈബ്’ ഷോർട്ട് ഫിലിമിന്റെ പ്രദർശനം മസ്കത്ത് സി.ബി.ഡി ദനത് ഹാളിൽ നടന്നു. സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. മസ്കത്തിലെ കലാരംഗത്തെ സജീവ സാന്നിധ്യമായ സബിത ലിജോ അലക്സ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും ചെയ്തിരിക്കുന്നത്. ലിജോ ഫിലിംസിന്റെ ബാനറിൽ അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ ഡി.ഒ.പി മുഹമ്മദ് ഫാസിലാണ്. സായൂജ്, അൻസ അനീഷ്, ജുവാൻ മോനി കുര്യാക്കോസ്, ഷാൻഹരി എന്നിവരാണ് അഭിനേതാക്കൾ.
മാധ്യമപ്രവർത്തകൻ കബീർ യൂസുഫ്, ഐ.എസ്.സി കേരള വിഭാഗം സാമൂഹിക വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, സൈദ് അലി ആതവനാട് , ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം കോ കൺവീനർ രമ്യ ഡെൻസിൽ, നാടക വിഭാഗം സെക്രട്ടറി സുനിൽ കുമാർ കൃഷ്ണൻനായർ, രേഖപ്രേം, അരുൺ മേലേതിൽ തുടങ്ങിയവർ സംസാരിച്ചു. മസ്കത്ത് മലർവാടി ഷോർട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, മികച്ച എഡിറ്റിങ്, നായികക്കും ബാല താരത്തിനും സ്പെഷ്യൽ ജൂറി അവാർഡ് എന്നിവ ഈ ഷോർട് ഫിലിം നേടിയിരുന്നു. ഷോർട് ഫിലിം ഉടൻ യൂട്യൂബിൽ ലഭ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

