'ട്രേസിങ് ഷാഡോ' ചിത്രീകരണം പൂർത്തിയായി
text_fieldsട്രേസിങ് ഷാഡോ’ അണിയറ പ്രവർത്തകർ ചിത്രീകരണ വേളയിൽ
മസ്കത്ത്: നിരവധി ടെലിഫിലിമുകളും ആൽബങ്ങളും ഷോർട്ട് മൂവിയും ഒരുക്കിയ സംവിധായകൻ എം.വി. നിഷാദ് പൂർണമായും ഒമാനിൽ ഷൂട്ട് ചെയ്ത 'ട്രേസിങ് ഷാഡോ'യുടെ ചിത്രീകരണം പൂർത്തിയായി.
സൂറിലും മസ്കത്ത് പരിസരത്തുമായി ചിത്രീകരിച്ച സിനിമയുടെ നിർമാണം എ.എ സിനിമാസിന്റെ ബാനറിൽ ദുഫയിൽ അന്തിക്കാടാണ്. മനോജ് അലമുള്ളി തൊടിയാണ് സഹനിർമാണം. മധുകാവിൽ (കാമറ), എം.വി. നിഷാദ് (ഗാനരചന), മഞ്ജു നിഷാദ്, സുരേഷ് (സംഗീതം), എം. ജയചന്ദ്രൻ, സുദീപ് കുമാർ (ആലാപനം) തുടങ്ങിയവരാണ് അണിയറയിൽ പ്രവർത്തിക്കുന്ന മറ്റു കലാകാരന്മാർ.
മഞ്ജു നിഷാദ്, മനോജ്, ഹരിദാസ് ജീവൻ ചാക്ക, വിനു കല്ലറ, സിറാജ് കാക്കൂർ, മുഹമ്മദ് സഫീർ, അനുരാജ് രാജൻ, ബിനു എണ്ണക്കാട് സോമസുന്ദരം, അനിത രാജൻ, ഇന്ദു ബാബുരാജ്, രഞ്ജിനി നിഷാന്ത്, സുസ്മിത, പ്രശാന്ത് എന്നിവരും ഒമാനിലെ സ്വദേശികളും ഒമാൻ പൊലീസുകാരുമാണ് ചിത്രത്തിൽ വേഷമിടുന്നത്. പ്രവാസി ജീവിതത്തിന്റെ പച്ചയായ പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം.ഒമാനിൽ പൂർണമായും ചിത്രീകരിക്കുന്ന സിനിമ എന്ന നിലയിലും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

