രണ്ടാമത്തെ വലിയ അണക്കെട്ട് ‘വാദി അദുനുബ്’ നാടിന് സമർപ്പിച്ചു
text_fields‘വാദി അദുനുബ്’ ഡാം ഉദ്ഘാടനം ദിവാൻ ഓഫ് റോയൽ കോർട്ടിന്റെ ഉപദേഷ്ടാവ് ശൈഖ് സലിം ബിൻ മുസ്തഹൈൽ അൽ മഷാനിയുടെ നേതൃത്വത്തിൽ നടന്നപ്പോൾ
മസ്കത്ത്: സുൽത്താനേറ്റിലെ രണ്ടാമത്തെ വലിയ അണക്കെട്ടായ വാദി അദുനുബ് ദോഫാർ ഗവർണറേറ്റിലെ സലാലയിലെ വിലായത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ദിവാൻ ഓഫ് റോയൽ കോർട്ടിന്റെ ഉപദേഷ്ടാവ് ശൈഖ് സലിം ബിൻ മുസ്തഹൈൽ അൽ മഷാനിയുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രാദേശിക പ്രമുഖർ, സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
‘വാദി അദുനുബ്’ ഡാം
സുൽത്താനേറ്റിന്റെ വെള്ളപ്പൊക്ക സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി ഏകദേശം 24 ദശലക്ഷം റിയാലിന്റെ ചെലവിലാണ് പൂർത്തിയാക്കിയത്.
83 ദശലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള ഈ അണക്കെട്ടിന് 70 മീറ്റർ ഉയരവും 389 മീറ്റർ നീളവുമുണ്ട്. ഇത് ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈഡ്രോളിക് എൻജിനീയറിങ് നേട്ടങ്ങളിലൊന്നാണിത്. ജലസ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിനും കാലാനുസൃതമായ വെള്ളപ്പൊക്കത്തിൽനിന്ന് ജനവാസ മേഖലകളെയും കാർഷിക മേഖലകളെയും സംരക്ഷിക്കുന്നതിനുമുള്ള ദേശീയ തന്ത്രത്തിന്റെയും ഭാഗമായാണ് ഡാം ഒരുക്കിയിരിക്കുന്നത്.
ദോഫാറിലെ വെള്ളപ്പൊക്ക സംരക്ഷണം വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി സലാലയിൽ രണ്ടു പ്രധാന അണക്കെട്ടുകളായിരുന്നു കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ഒരുക്കിയിരുന്നത്. ഇതിൽ ഒരു ഡാമായ വാദി അന്നറിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രാലയം നിർവഹിച്ചു. തൊഴിൽ മന്ത്രി മഹദ് ബിൻ സഈദ് ബിൻ അലി ബവോയ്ന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി പ്രമുഖരും സർക്കാർ ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്.
16 ദശലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള ഇതിന് ഏകദേശം 23 ദശലക്ഷം റിയാലാണ് ആകെ ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

