Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീസൺ കഴിഞ്ഞു, വിമാന...

സീസൺ കഴിഞ്ഞു, വിമാന കമ്പനികൾ നിരക്ക് കുറക്കുന്നു

text_fields
bookmark_border
airlines
cancel

മ​സ്ക​ത്ത്: വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ കൊ​യ്ത്തു​കാ​ല​മാ​യ സ്കൂ​ൾ സീ​സ​ൺ അ​വ​സാ​നി​ച്ച​തോ​ടെ മ​സ്ക​ത്തി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന നി​ര​ക്കു​ക​ൾ കു​ത്ത​നെ താ​ഴു​ന്നു. സ​ലാം എ​യ​ർ, ഗോ ​എ​യ​ർ, ഇ​ൻ​ഡി​ഗോ അ​ട​ക്ക​മു​ള്ള വി​മാ​ന ക​മ്പ​നി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ച്ച​തും ഒ​മാ​ൻ എ​യ​ർ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ച്ച​തും ഇ​വി​ടെ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​വു​ക​യാ​ണ്.

എ​ന്നാ​ൽ, ഈ ​മാ​സം അ​വ​സാ​നം വ​രെ മാ​ത്ര​മാ​ണ് നി​ര​ക്കി​ള​വു​ക​ൾ. അ​ടു​ത്ത​മാ​സം ഓ​ണ സീ​സ​ൺ വ​രു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ലെ എ​ല്ലാ സെ​ക്ട​റു​ക​ളി​ലേ​ക്കും നി​ര​ക്കു​ക​ൾ വീ​ണ്ടും ഉ​യ​രും. അ​ടു​ത്ത മാ​സം ആ​ദ്യം മു​ത​ൽ ത​ന്നെ ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. മ​സ്ക​ത്തി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന സ​ലാം എ​യ​റും എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സു​മാ​ണ് കേ​ര​ള സെ​ക്ട​റി​ലേ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്. ഈ ​മാ​സം 17 വ​രെ ഈ ​സെ​ക്ട​റി​ൽ 33.200 റി​യാ​ലാ​ണ് സ​ലാം എ​യ​റി​ന്‍റെ നി​ര​ക്ക്.

മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ഈ​മാ​സം അ​വ​സാ​നം വ​രെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് 44.200 റി​യാ​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ടു​നി​ന്ന് മ​സ്ക​ത്തി​ലേ​ക്കും സ​മാ​ന നി​ര​ക്കാ​ണ്. മ​സ്ക​ത്തി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ഈ​മാ​സം 15,20,21 ദി​വ​സ​ങ്ങ​ളി​ൽ 36.200 ആ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ക​ണ്ണൂ​രി​ലേ​ക്ക്​ മാ​സം കൂ​ടി​യ നി​ര​ക്ക് 41 റി​യാ​ലാ​ണ്. മ​സ്ക​ത്തി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് അ​ധി​ക ദി​വ​സ​വും 39.200 റി​യാ​ലാ​ണ് നി​ര​ക്ക്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ നി​ര​ക്ക് 42.200 ആ​യി ഉ​യ​രു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സെ​ക്ട​റി​ലാ​ണ് ഈ ​മാ​സം കു​റ​ഞ്ഞ നി​ര​ക്കു​ള്ള​ത്. മ​സ്ക​ത്ത്-​തി​രു​വ​ന​ന്ത​പു​രം സെ​ക്ട​റി​ൽ എ​യ​ർ ഇ​ന്ത്യ​യും സ​ലാം എ​യ​റും 33.200 റി​യാ​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ, അ​ടു​ത്ത മാ​സം കേ​ര​ള​ത്തി​ൽ ഉ​ത്സ​വ​കാ​ല​മാ​യ​തി​നാ​ൽ എ​ല്ലാ സെ​ക്ട​റി​ലേ​ക്കും നി​ര​ക്കു​ക​ൾ കു​ത്ത​നെ ഉ​യ​രു​ന്നു​ണ്ട്. തി​രു​വ​ന്ത​പു​ര​ത്തേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് തി​രി​ച്ചു​മാ​ണ് നി​ല​വി​ൽ കൂ​ടി​യ നി​ര​ക്കു​ള്ള​ത്. സ​ലാം എ​യ​ർ മ​സ്ക​ത്തി​ൽ നി​ന്ന് തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് 111 റി​യാ​ലി​ന് മു​ക​ളി​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള നി​ര​ക്കു​ക​ൾ 227 വ​രെ ഉ​യ​രു​ന്നു​ണ്ട്. എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സി​നും 100 റി​യാ​ലി​ന് മു​ക​ളി​ലാ​ണ് നി​ര​ക്ക്. മ​സ്ക​ത്തി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് 90 റി​യാ​ലി​ന് മു​ക​ളി​ലും ക​ണ്ണൂ​രി​ൽ നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് 116ന് ​മു​ക​ളി​ലും നി​ര​ക്കു​ക​ൾ എ​ത്തു​ന്നു​ണ്ട്. മ​സ്ക​ത്തി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് 70 റി​യാ​ലി​ന് മു​ക​ളി​ലും തി​രി​ച്ച് മ​സ്ക​ത്തി​ലേ​ക്ക് 102 റി​യാ​ലി​ന് മു​ക​ളി​ലും ഈ​ടാ​ക്കു​ന്നു​ണ്ട്.

നി​ര​ക്കു​ക​ൾ കു​റ​ഞ്ഞ​തോ​ടെ കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ നി​ര​വ​ധി പേ​ർ നാ​ട്ടി​ൽ പോ​കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത് പൊ​തു​ഗ​താ​ഗ​ത സ​ർ​വി​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ടു​പി​ടി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

സ്വ​ന്ത​മാ​യി ടി​ക്ക​റ്റ് എ​ടു​ക്കേ​ണ്ട​വ​ർ​ക്കും ജോ​ലി വി​സ​യി​ല​ല്ലാ​ത്ത​വ​ർ​ക്കും നാ​ട്ടി​ൽ പോ​കാ​ൻ പ​റ്റി​യ സ​മ​യ​മാ​ണി​ത്.

ഈ ​മാ​സം നാ​ട്ടി​ൽ പോ​യി തി​രി​ച്ചു​വ​രാ​ൻ ആ​ലോ​ചി​ക്കു​ന്ന​വ​ർ​ക്ക്​ 100 റി​യാ​ലി​ൽ താ​ഴെ ചെ​ല​വാ​ക്കി​യാ​ൽ മ​തി.

Show Full Article
TAGS:airlines cutting fares 
News Summary - The season is over and airlines are cutting fares
Next Story