Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബന്ധങ്ങൾ...

ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച്​ ഷാർജ ഭരണാധികാരി മടങ്ങി

text_fields
bookmark_border
ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​ക്ക്​ ന​ൽ​കി​യ​ യാ​ത്ര​യ​യ​പ്പ്
cancel
camera_alt

ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​ക്ക്​ ന​ൽ​കി​യ​ യാ​ത്ര​യ​യ​പ്പ്

മ​സ്ക​ത്ത്​: ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ച്​ ര​ണ്ട്​ ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക​സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി യു​നൈ​റ്റ​ഡ്​ അ​റ​ബ് എ​മി​റേ​റ്റ്സി​ന്റെ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​ ഒ​മാ​നി​ൽ​നി​ന്ന്​ മ​ട​ങ്ങി. അ​ദ്ദേ​ഹ​ത്തി​നും പ്ര​തി​നി​ധി​സം​ഘ​ത്തി​നും ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല ബി​ൻ നാ​സ​ർ അ​ൽ ഹ​രാ​സി, ഒ​മാ​നി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ബി​ൻ ന​ഖി​റ അ​ൽ ദ​ഹേ​രി, മ​സ്‌​ക​ത്തി​ലെ യു.​എ.​ഇ എം​ബ​സി​യി​ലെ നി​ര​വ​ധി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഒ​മാ​നി​ലെ​ത്തി​യ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​ക്ക്​ ഊ​ഷ്മ​ള വ​ര​വേ​ൽ​പാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ​ചെ​യ്തു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ സാ​ഹോ​ദ​ര്യ​ബ​ന്ധ​വും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റ്​ കാ​ര്യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി.

അ​ൽ ഖാ​സി​മി​യും പ്ര​തി​നി​ധി​സം​ഘ​വും സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഗ്രാ​ൻ​ഡ് മോ​സ്​​കും മ​സ്ക​ത്ത് റോ​യ​ൽ ഓ​പ്പ​റ ഹൗ​സും നാ​ഷ​ന​ൽ മ്യൂ​സി​യ​വും സ​ന്ദ​ർ​ശി​ച്ചു. ഓ​പ​റ ഹൗ​സി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്​ അ​തി​ന്റെ സൗ​ക​ര്യ​ങ്ങ​ൾ, ഷോ​ക​ൾ, ഒ​രു​വ​ർ​ഷം നീ​ളു​ന്ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യെ കു​റി​ച്ച്​ ​വി​ശ​ദീ​ക​രി​ച്ചു.

ഒ​മാ​നി വാ​സ്തു​വി​ദ്യ​യും സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും ലോ​ക​ത്തി​ന്റെ വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വാ​സ്തു​വി​ദ്യ സം​സ്കാ​ര​ങ്ങ​ളു​മാ​യി സം​യോ​ജി​പ്പി​ച്ചു​ള്ള ഓ​പ്പ​റ ഹൗ​സി​ന്‍റെ രൂ​പ​ക​ൽ​പ​ന​യും അ​ദ്ദേ​ഹം വീ​ക്ഷി​ച്ചു. വി​സി​റ്റേ​ഴ്‌​സ് ര​ജി​സ്റ്റ​റി​ൽ ഒ​പ്പു​വെ​ച്ചാ​ണ്​ ​ശൈ​ഖ്​ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി ഓ​പ​റ ഹൗ​സി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ​ത്.

ഷാ​ർ​ജ ഡെ​പ്യൂ​ട്ടി ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി, ഒ​മാ​നി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ബി​ൻ ന​ഖീ​റ അ​ൽ ദ​ഹേ​രി, സാം​സ്കാ​രി​ക, ഇ​ൻ​ഫ​ർ​മേ​ഷ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RelationStrengthSharjahReturnedRuler
News Summary - The ruler of Sharjah returned after strengthening relation
Next Story