റോയൽ ആർമി പുതിയ നിയമന നടപടികൾ ആരംഭിച്ചു
text_fieldsറോയൽ ആർമിയുടെ റിക്രൂട്ട്മെൻറിന് എത്തിച്ചേർന്ന ഉദ്യോഗാർഥിയുടെ രേഖകൾ സ്വീകരിക്കുന്നു
മസ്കത്ത്: ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകുന്നത് വേഗത്തിലാക്കാൻ റോയൽ ആർമി നിയമന നടപടികൾ ആരംഭിച്ചു. സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ നിർദേശം നടപ്പിലാക്കുന്നതിെൻറ ഭാഗമായാണ് റോയൽ ഒമാൻ ആർമി തിങ്കളാഴ്ച നടപടികൾ തുടങ്ങിയത്. സമീപകാലത്ത് അപേക്ഷിച്ചവർക്കാണ് നിയമനം നൽകുക. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് ജോലി സംബന്ധമായ അപേക്ഷകരുടെ നടപടിക്രമങ്ങൾ അന്തിമമാക്കിയിട്ടുണ്ട്. ഇവർക്ക് സൈന്യം ആവശ്യമായ പരിശീലനവും ഒരുക്കും.
ഈ വർഷം 32,000 പേർക്ക് തൊഴിൽ നൽകുന്നതിന് സുൽത്താൻ നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ നേവിയും കഴിഞ്ഞ ദിവസം തൊഴിൽ റിക്രൂട്ട്മെൻറ് പ്രഖ്യാപിച്ചിരുന്നു.
ഒമാനി യുവാക്കൾക്ക് കൂടുതലായി തൊഴിൽ നൽകുന്നതിനാണ് സർക്കാർ നടപടികൾ സ്വീകരിച്ചുവരുന്നത്. വിദ്യാഭ്യാസ വകുപ്പും 2700 പേർക്ക് തൊഴിൽ നൽകുമെന്ന് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

