റീജനല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsമസ്കത്ത്: മുന്‍ നാഷനല്‍ പ്രസിഡന്റ് സിദ്ദീഖ് ഹസന്റെ നേതൃത്വത്തിലുള്ള ഒ.ഐ.സി.സി നിസ്വ റീജനല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജോയി തുമ്പുങ്കല് മാത്യുവിനെ പ്രസിഡന്റായും നൗഫല്‍ നിസ്വയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: റെജി കുമാര്‍ (ട്രഷ), ഷീജ ജോണ്‍ (വൈ. പ്രസി), അജി എസ്. ദേവ് (ജോ. സെക്ര), ജോണ്സന് കെ. വര്‍ഗീസ് (ജോ. ട്രഷ). കേന്ദ്ര കമ്മിറ്റി പ്രതിനിധിയായി ഗോപകുമാര്‍ വേലായുധന് പുനഃസംഘടന നിയന്ത്രിച്ചു. നിസ്വയില് ഡിസംബര്‍ അവസാനത്തില്‍ വാര്‍ഷികാഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ജോയി തുമ്പുങ്കല് മാത്യു അറിയിച്ചു.

