ഇറക്കുമതി ചെയ്യുന്ന മുന്തിരിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ട് -എഫ്.ക്യു.എസ്.സി
text_fieldsrepresentational image
മസ്കത്ത്: രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന മുന്തിരിയടക്കമുള്ള ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ടെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെൻറർ (എഫ്.ക്യു.എസ്.സി) അറിയിച്ചു.
മുന്തിരിയിൽ വലിയ അളവിൽ രാസമാലിന്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അവ ശുചിയാക്കാൻ പ്രത്യേക രീതികൾ വിശദീകരിച്ചുള്ള വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഇറക്കുമതി ഗുണനിലവാര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രം, എല്ലാ അതിർത്തികളിലും കാർഷിക ക്വാറന്റീൻ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഉൽപന്നങ്ങൾ കീടനാശിനി രഹിതമാണെന്ന് ഉറപ്പാക്കാൻ സാമ്പിളുകൾ ലബോറട്ടറിയിൽ പരിശോധന നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

