Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘പ്ര​വാ​ച​ക​നും...

‘പ്ര​വാ​ച​ക​നും സ​ന്ദേ​ശ​വും’ പ​രി​പാ​ടി ഇ​ന്നും നാ​ളെ​യും

text_fields
bookmark_border
‘പ്ര​വാ​ച​ക​നും സ​ന്ദേ​ശ​വും’ പ​രി​പാ​ടി ഇ​ന്നും നാ​ളെ​യും
cancel

മ​സ്ക​ത്ത്: ഒ​മാ​ൻ വ​ഖ​ഫ് -മ​ത​കാ​ര്യ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​മ്പ​താ​മ​ത് ത​ആ​റു​ഫ് പ​രി​പാ​ടി ‘പ്ര​വാ​ച​ക​നും സ​ന്ദേ​ശ​വും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഗ്രാ​ൻ​ഡ് മോ​സ്‌​ക് ഗാ​ർ​ഡ​നി​ൽ വൈ​കു​ന്നേ​രം 4.30 മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി പ്ര​ധാ​ന​മാ​യും പു​തു​താ​യി ഇ​സ്‍ലാം സ്വീ​ക​രി​ച്ച​വ​രെ​യും ഇ​ത​ര മ​ത​വി​ശ്വാ​സി​ക​ളെ​യും ഉ​ദ്ദേ​ശി​ച്ചാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മു​തി​ർ​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. ഇ​സ്‌​ലാ​മി​ക മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് ശ​രി​യാ​യ അ​വ​ബോ​ധം ന​ൽ​കു​ക, സാം​സ്‌​കാ​രി​ക വി​നി​മ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സം​വാ​ദ​ങ്ങ​ൾ​ക്കാ​യി സൗ​ഹൃ​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ക എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ taaruf9.com വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 24644660, 24644662 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - The ‘Prophet and Message’ program is today and tomorrow
Next Story