Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി.സി.സി രാജ്യങ്ങളിലെ...

ജി.സി.സി രാജ്യങ്ങളിലെ ജനസംഖ്യ 62.8 കോടി

text_fields
bookmark_border
ജി.സി.സി രാജ്യങ്ങളിലെ ജനസംഖ്യ 62.8 കോടി
cancel

മസ്കത്ത്: ജി.സി.സി രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ 2025ൽ ഏകദേശം 6.28 കോടിയെന്ന് ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ (ജി.സി.സി-സ്റ്റാറ്റ്​) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ 5.66 കോടിയായിരുന്ന ജനസംഖ്യയാണ് മൂന്ന് വർഷത്തിനിടെ 62 ലക്ഷം ആളുകളുടെ വർധനവോടെ ഈ നിരക്കിലേക്ക് ഉയർന്നത്. പ്രതിവർഷം ശരാശരി 3.5 ശതമാനം വളർച്ചാ നിരക്കാണ് ഗൾഫ് മേഖല രേഖപ്പെടുത്തുന്നത്. ‘യുവാക്കളുടെ പ്രതീക്ഷകളും ഭാവി സ്വപ്നങ്ങളും യാഥാർഥ്യമാക്കാൻ അവർക്ക്​ കരുത്തു പകരുക’ എന്ന പ്രമേയത്തിൽ ജൂലൈ 11ന് ആചരിച്ച ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനിലാണ് ഈ വിവരങ്ങളുള്ളത്.

ഗൾഫ് മേഖലയിലെ ജനസംഖ്യാ ഘടനയിൽ യുവാക്കളുടെ വലിയ പങ്കാളിത്തമാണ് റിപ്പോർട്ടിലുള്ളത്. 2024ലെ കണക്കനുസരിച്ച് ആകെ ജനസംഖ്യയിൽ 2.35 കോടിയും 15നും 34നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. അതായത് മൊത്തം ജനസംഖ്യയുടെ 38.2 ശതമാനം വരുമിത്​. 15 മുതൽ 64 വയസ്സ് വരെയുള്ള, ജോലി ചെയ്യാൻ ശേഷിയുള്ള ജനവിഭാഗം 76.7 ശതമാനമാണ്​. 15 വയസ്സിൽ താഴെയുള്ളവർ 20.6 ശതമാനവും 65 വയസ്സിന് മുകളിലുള്ളവർ വെറും 2.6 ശതമാനവുമാണ്. നിലവിൽ ലോക ജനസംഖ്യയുടെ 0.8 ശതമാനമാണ് ജി.സി.സി രാജ്യങ്ങളിലുള്ളത്. ഈ വളർച്ചാ നിരക്ക് തുടർന്നാൽ 2050ഓടെ മേഖലയിലെ ജനസംഖ്യ 8.36 കോടിയായി ഉയരുമെന്നും ഇത് 2025നെ അപേക്ഷിച്ച് 33.61 ശതമാനം വർധനവാണെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:populationGCC countriesgulf
News Summary - The population of the GCC countries is 628 million.
Next Story