ഒമാനിലെ പ്രവാസികളുടെ സ്റ്റാറ്റസ് തിരുത്തൽ കാലാവധി ഈ മാസം അവസാനിക്കുന്നു
text_fieldsമസ്കത്ത്: ഒമാനിൽ കഴിയുന്ന പ്രവാസികളുടെ സ്റ്റാറ്റസ് തിരുത്തുന്നതിനും പിഴകളും സാമ്പത്തിക ബാധ്യതകളും ഒഴിവാക്കുന്നതിനുമുള്ള ഇളവ് കാലാവധി ഡിസംബറോടെ അവസാനിക്കുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സമയപരിധിക്കുശേഷം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ ഇളവുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഇവ പ്രയോജനപ്പെടുത്താൻ ആവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കുന്നതിനായി തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഈ കാലാവധി പ്രയോജനം ചെയ്യാമെന്ന് മന്ത്രാലയം പറഞ്ഞു.
ഏഴ് വർഷം കവിയുന്ന കാലഹരണപ്പെട്ട തൊഴിൽ കാർഡുകൾക്കുള്ള പിഴകൾ മുഴുവൻ ഇളവുകൾ പ്രകാരം റദ്ദാക്കിയിട്ടുണ്ട്. തൊഴിലാളിയുടെ മടക്ക ടിക്കറ്റ് ചെലവുൾപ്പെടെ 2017ലോ അതിന് മുമ്പോ രേഖപ്പെടുത്തിയിരുന്ന സാമ്പത്തിക ബാധ്യതകളും ഒഴിവാക്കി നൽകും. കൂടാതെ, 10 വർഷത്തിലധികമായി പ്രവർത്തന ക്ഷമമല്ലാത്ത സേവന അപേക്ഷയും സമർപ്പിക്കപ്പെടാതിരുന്ന വർക്ക്കാർഡുകളും റദ്ദാക്കുകയും, കാർഡ് പുതുക്കുകയോ തൊഴിലാളികളെ വിമാനം കയറ്റിവിടുകയോ, സേവനമാറ്റമോ, തൊഴിലാളിയെ കാണാതാവുകയോ തുടങ്ങിയ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്താൽ കാർഡ് വീണ്ടും സജീവമാക്കാനുള്ള സൗകര്യം നിലനിർത്തുകയും ചെയ്യും.
തൊഴിലാളികളുടെ വർക്ക് കാർഡ്, സേവനമാറ്റം എന്നിവ പുതുക്കാതിരിക്കുക വഴി കമ്പനികൾക്ക് ചുമത്തപ്പെട്ട പിഴകളിലും ഇളവ് അനുവദിച്ചിട്ടുണ്ട്. വർക്ക്പെർമിറ്റ് പുതുക്കൽ, പുതിയ കാലയളവിലെ ഫീസ് അടക്കൽ, തൊഴിലാളിയുടെ സേവനം റദ്ദാക്കൽ, സേവനമാറ്റം, അല്ലെങ്കിൽ തൊഴിലുടമയോ തൊഴിലാളിയോ രാജ്യത്തുനിന്ന് മടങ്ങൽ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളാൽ പിഴയിൽ മാപ്പ് ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

