മത്രയിൽ ചുമർവർണങ്ങൾ ആസ്വദിക്കാം; മത്ര വാള് ചുമര്‍ചിത്രങ്ങളുടെ മിനുക്ക് പണികള്‍ പൂര്‍ത്തിയായി
text_fieldsമത്ര: മാസങ്ങളായി പണിപ്പുരയിലായിരുന്ന മത്ര വാള് ചുമര് ചിത്രങ്ങളുടെ മിനുക്കുപണികള്‍ പൂര്‍ത്തിയായി. ദേശീയ ദിനാഘോഷത്തിൽ മത്ര വാൾ സന്ദർശകര്‍ക്കായി തുറന്നുകൊടുത്തു. മസ്കത്തിലെയും മത്രയിലെയും പ്രധാന സ്തംഭങ്ങളും ലാൻഡ്മാര്ക്കുകളുമാണ് ചുമരിൽ മനോഹരമായി വരച്ചുചേർത്തിട്ടുള്ളത്.
മസ്കത്തിലെ പാലസ് കവാടം, മത്ര സുഖ് കവാടം, മത്ര ഫോര്‍ട്ട്, റിയാം പാര്ക്കിന് മുകളിലെ സ്തൂപം, മസ്ജിദ് തുടങ്ങിയവയാണ് ചുമരില്‍ ഭംഗിയായി ചിത്രീകരിച്ചിട്ടുള്ളത്. മലകളും കടലും അതിരിടുന്ന റിയാം പാര്‍ക്കിലേക്കുള്ള നടപ്പാതയുടെ ഓരത്താണ് കാണികളെ ആകര്‍ഷിക്കും വിധം ചുമര്‍ചിത്രങ്ങള്‍ ഒരുക്കിയത്.
ഇതോടെ മത്ര കോര്‍ണീഷിന്റെ മനോഹാരിതക്ക് മറ്റൊരു മകുടം കൂടി ചാര്‍ത്തിയിരിക്കുകയാണ്. നിരവധിപേരാണ് ഇവിടെ എത്തി ചുമര് ചിത്രങ്ങളുടെ ഭംഗി ആസ്വദിച്ച് ഫോട്ടോ പകര്‍ത്തി മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

