Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാക്സിനെടുത്തവരുടെ എണ്ണം 20 ലക്ഷത്തിലേക്ക്
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ കോവിഡ് വാക്സിനെടുത്തവരുടെ എണ്ണം 20 ലക്ഷത്തിലേക്ക്. കഴിഞ്ഞ ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് 19,26,307 പേരാണ് വാക്സിൻ സ്വീകരിച്ചതെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. മുൻഗണനാ പട്ടികയിലുള്ളവരുടെ 53 ശതമാനമാണിത്.
15.87 ലക്ഷം േപർക്ക് അഥവാ 45 ലക്ഷം പേർക്ക് ഒറ്റ ഡോസ് വാക്സിൻ മാത്രമാണ് നൽകിയിട്ടുള്ളത്. 3.38 ലക്ഷം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. മസ്കത്ത് ഗവർണറേറ്റ് ആണ് വാക്സിനേഷനിൽ മുന്നിൽ. ഇവിടെ 6.18 ലക്ഷം പേർ വാക്സിനെടുത്തു. മുൻഗണനാപട്ടികയിലുള്ളതിെൻറ 55 ശതമാനമാണിത്. വടക്കൻ ബാത്തിനയിൽ 2.34 ലക്ഷവും തെക്കൻ ബാത്തിനയിൽ 1.53 ലക്ഷവും വാക്സിനെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

