Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശൂ​റ കൗ​ൺ​സി​ൽ...

ശൂ​റ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 90 ആ​കും

text_fields
bookmark_border
ശൂ​റ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 90 ആ​കും
cancel

മ​സ്ക​ത്ത്​: പ​ത്താം ടേ​മി​ലേ​ക്കു​ള്ള ശൂ​റാ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 90 ആ​കും. നാ​ല്​ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ വ​ർ​ധ​നാ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ബി​ദ്ബി​ദ്, ഇ​ബ്ര എ​ന്നീ വി​ലാ​യ​ത്തി​ലെ പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി ഉ​യ​ർ​ത്തും.

ജ​ബ​ൽ അ​ഖ്ദ​ർ, സി​നാ​വ്​ വി​ലാ​യ​ത്തു​ക​ളി​ൽ​നി​ന്ന്​ ഓ​രോ പ്ര​തി​നി​ധി​ക​ൾ വീ​ത​മാ​ണ്​ പു​തു​താ​യി ഉ​ൾ​പ്പെു​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​രോ അം​ഗ​ങ്ങ​ൾ വീ​ത​മു​ള്ള വി​ലാ​യ​ത്തു​ക​ൾ: മ​സ്‌​ക​ത്ത്, താ​ഖ, മി​ർ​ബ​ത്ത്, റ​ഖ്യു​ത്, തും​റൈ​ത്ത്, ധാ​ൽ​കു​ത്ത്, അ​ൽ മ​സ്യൂ​ന, മു​ഖ്‌​ഷി​ൻ, ഷാ​ലിം, അ​ൽ-​ഹ​ലാ​നി​യ​ത്ത് ദ്വീ​പു​ക​ൾ, സാ​ദ, ഖ​സ​ബ്, ദി​ബ്ബ, ബു​ഖ, മ​ദ്ഹ, മ​ഹ്ദ, അ​ൽ സു​നൈ​ന , മ​ന​അ, അ​ൽ ഹം​റ, ആ​ദം, ജ​ബ​ൽ അ​ഖ്ദ​ർ, അ​ൽ അ​വാ​ബി, ന​ഖ​ൽ, വാ​ദി അ​ൽ മ​അ​വ​ൽ, അ​ൽ കാ​മി​ൽ, അ​ൽ വാ​ഫി, മ​സീ​റ, ബി​ദി​യ, അ​ൽ ഖാ​ബി​ൽ, വാ​ദി ബാ​നി ഖാ​ലി​ദ്, ദി​മ , അ​ൽ​താ​യ്യി​ൻ, സി​നാ​വ്, യാ​ങ്കു​ൽ,ധ​ങ്ക്, ഹൈ​മ, മ​ഹൂ​ത്, ദു​കം, അ​ൽ ജ​സാ​ർ എ​ന്നി​വ​യാ​ണ്.

ര​ണ്ട് അം​ഗ​ങ്ങ​ൾ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വി​ലാ​യ​ത്തു​ക​ൾ: മ​ത്ര, അ​ൽ അ​മീ​റാ​ത്ത്, ബൗ​ഷ​ർ, സീ​ബ്, ഖു​റി​യാ​ത്ത്, സ​ലാ​ല, ബു​റൈ​മി, നി​സ്​​വ, ബ​ഹ്‌​ല, ഇ​സ്‌​കി, സ​മൈ​ൽ, ബി​ദ്ബി​ദ്, സു​ഹാ​ർ, ഷി​നാ​സ്, ലി​വ, സ​ഹം, ഖാ​ബൂ​റ, സു​വൈ​ഖ്, റു​സ്താ​ഖ്, ബ​ർ​ക, മു​സ​ന്ന, സൂ​ർ, ജ​അ​ലാ​ൻ ബാ​നി ബു ​ഹ​സ്സ​ൻ, ജ​അ​ലാ​ൻ ബാ​നി ബു ​അ​ലി, ഇ​ബ്ര, മു​ദൈ​ബി, ഇ​ബ്രി. പ​ത്താ​മ​ത് മ​ജ്‌​ലി​സ് ശൂ​റ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ദി​വ​സ​ങ്ങ​ൾ​ക്ക്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​മാ​നി​ലും രാ​ജ്യ​ത്തി​ന് പു​റ​ത്തു​മു​ള്ള 753,690 പൗ​ര​ന്‍മാ​ര്‍ക്കാ​ണ് ഇ​ത്ത​വ​ണ വോ​ട്ട​വ​കാ​ശ​മു​ള്ള​ത്. രാ​ജ്യ​ത്ത്​ ഒ​ക്ടോ​ബ​ർ 29ന്​ ​ആ​ണ്​ വോ​ട്ടെ​ടു​പ്പ്​ ന​ട​ക്കു​ക. വി​ദേ​ശ​ത്തു​ള്ള ഒ​മാ​നി​ക​ൾ​ക്ക്​ ഒ​ക്‌​ടോ​ബ​ർ 22ന്​ ​ആ​ണ്​ വോ​ട്ടു ചെ​യ്യാ​ൻ സൗ​ക​ര്യ​മാ​രു​ക്കി​യി​രി​ക്കു​ന്ന​ത്​.

രാ​വി​ലെ എ​ട്ട്​ മ​ണി മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​മ​ണി​വ​രെ​യാ​യി​രി​ക്കും വോ​ട്ടി​ങ്ങ്. ശൂ​റ തെ​ര​ഞ്ഞെ​ടി​പ്പി​ന്​​ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ്​ രീ​തി​യാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​ത്​ ആ​ദ്യ​മാ​യി​ട്ടാ​ണ്​ ശൂ​റ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഇ ​വോ​ട്ടി​ങ്​ രീ​തി സ്വീ​ക​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള​വ​രും ഒ​മാ​നി​ലു​ള്ള​വ​രു​മാ​യ വോ​ട്ട​ര്‍മാ​ര്‍ക്ക് ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോം വ​ഴി വോ​ട്ട് ചെ​യ്യാ​നാ​കും.

ഫ​ല പ്ര​ഖ്യാ​പ​ന​വും വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​കും. സു​പ്രീം ഇ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യെ സു​പ്രീം കോ​ര്‍ട്ട് ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​നാ​ണ് ന​യി​ക്കു​ക. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ സ​ഹാ​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MembersShura Council
News Summary - The number of members in the Shura Council will be 90
Next Story