രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു
text_fieldsകഴിഞ്ഞ ദിവസം ഷാതി അൽ ഖുറമിൽ നടന്ന തായ്ലാൻഡ് മേളയിൽനിന്ന് - ഫോട്ടോ: വി.കെ. ഷെഫീർ
മസ്കത്ത്: മാസ്ക്കില്ലാതെ ഒന്ന് മാസായി നടക്കണം... അകലങ്ങളില്ലാതെ ഒന്ന് അടുത്തിരിക്കണം...സാനിറ്റൈസറിനോട് ഒരു ഗുഡ്ബൈ പറയണം... ഒാർക്കുേമ്പാൾ സ്വപ്നമായി തോന്നാം, എന്നാൽ മഹാമാരിക്കെതിരെ പട നയിച്ച് വിജയം വരിക്കുന്ന കാഴ്ചയാണ് സുൽത്താെൻറ മണ്ണിൽനിന്ന് കാണുന്നത്. ജീവിതത്തിെൻറ വർണങ്ങളിലേക്ക് മനുഷ്യർ മെല്ലെമെല്ലെ നടന്നടുക്കുന്നു. മാസങ്ങൾക്ക് മുമ്പ് ആെളാഴിഞ്ഞിരുന്ന കടകളിലും മാർക്കറ്റുകളിലും ഇപ്പോൾ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കച്ചവടം പഴയ പ്രതാപത്തിലേക്ക് തിരിച്ചു പോകുകയാണെന്ന് വ്യാപരികൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. സൂപ്പർമാർക്കറ്റ്, ഹോട്ടലുകൾ, െമാബൈൽ ഷോപ്പുകൾ, മാളുകൾ എന്നിവിടങ്ങളില്ലാം ആളുകൾ പഴയപോലെ വന്നു തുടങ്ങിയിട്ടുണ്ട്. കൂടിച്ചേരലുകൾ, സാംസ്കാരിക, കായിക വിനോദങ്ങൾ എന്നിവയെല്ലാം നടത്താം എന്നുള്ള തീരുമാനം വന്നതോടെ നഗരത്തിൽ പലയിടത്തും പലവിധ പരിപാടികൾ അരങ്ങേറാനും തുടങ്ങി. കലാപരിപാടികൾ, വിൽപന മഹാമേളകൾ എല്ലാം നഗരത്തിൽ നടക്കുന്നു. ഏറെക്കാലത്തിനു ശേഷമുള്ള അനുഭവമായതിനാൽ എല്ലാ പരിപാടികൾക്കും ഏറെ ജനപങ്കാളിത്തവും ഉണ്ട്.
കോവിഡിനെതിരെ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് ഒമാൻ നടത്തിയത്. ലോക്ഡൗൺ, രാത്രി യാത്രവിലക്ക്, രാജ്യ അതിർത്തി അടച്ചിടൽ, വാക്സിനേഷൻ ഉൗർജിതമാക്കൽ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കണ്ടതാണ് പുതിയ ഉണർവിനു വഴിവെച്ചത്.
ആശ്വാസത്തിെൻറ മാസം കൂടിയാണ് കടന്നു പോകുന്നത്. പ്രതിദിന കോവിഡ് മരണങ്ങളില്ലാത്ത കൂടുതൽ ദിവസങ്ങൾ സെപ്റ്റംബറിലായിരുന്നു. 31 പേരാണ് സെപ്റ്റംബറിൽ കോവിഡ്ബാധിച്ചു മരിച്ചത്. 2021 ജനുവരിയിലാണ് കുറഞ്ഞ മരണ നിരക്ക് റിപ്പോർട്ട് ചെയ്തത്, 29 പേർ. ജനുവരിയിൽ നാലുദിവസമാണ് മരണങ്ങളില്ലാതിരുന്നത്. അതേസമയം സെപ്റ്റംബർ 27വരെ 12 ദിവസങ്ങളിൽ പ്രതിദിനമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. . ജൂണിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങളുണ്ടായത്, 755 പേർ. രോഗബാധിതരുടെ എണ്ണത്തിലും സെപ്റ്റംബറിൽ കാര്യമായ കുറവുണ്ട്. നിലവിൽ വിവിധ ആശുപത്രികളിലും തീവ്ര പരിചരണവിഭാഗത്തിലും വളരെ കുറഞ്ഞ രോഗികൾ മാത്രമാണുള്ളത്. രാജ്യത്തിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ െഎക്യരാഷ്ട്രസഭയടക്കം അഭിനന്ദിച്ചിരുന്നു. സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത് പഴയ ജീവിതം വീണ്ടെടുക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പായിരുന്നു. ഒന്നര വർഷമായി അടഞ്ഞുകിടന്നിരുന്ന വിദ്യാലയങ്ങൾ സെപ്റ്റംബർ 12 നാണ് തുറന്നത്. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകിയാണ് സ്കൂളിെൻറ പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവന്നത്. ഇന്ത്യൻ സ്കൂളുകളും ഒക്ടോബർ ആദ്യവാരത്തിൽ തുറക്കും. മതിയായ സുരക്ഷ സൗകര്യമൊരുക്കി എല്ലാ ക്ലാസുകളും തുറന്നു പ്രവർത്തിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം അനുവാദം നൽകിയിരിക്കുന്നത്.
കളിമുറ്റങ്ങളിലും ആരവം കണ്ടുതുടങ്ങിയിട്ടുണ്ട്. വിവിധ കളികൾ നടക്കുന്ന കളിമുറ്റങ്ങളിലും കാണികളെ പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പ്രാദേശികതലം തൊട്ട് ഗ്രൗണ്ടുകളിൽ കളി തുടങ്ങിയിട്ടുണ്ട്.
പല ഫുട്ബാൾ മത്സരം കാണാൻ കാണികളേയും അനുവദിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം കളികൾ നടത്തേണ്ടതെന്ന് ആരോഗ്യവകുപ്പിെൻറ നിർദേശമുണ്ട്. ഒക്ടോബർ 17 മുതൽ ഒമാനിൽ ആരംഭിക്കുന്ന ട്വൻറി 20 ലോകകപ്പ് ഗ്രൂപ്പുതല മത്സരങ്ങൾക്ക് കാണികളെ അനുവദിച്ചേക്കുമെന്നാണ് കരുതുന്നത്.
മൂവായിരം കാണികൾക്ക് പ്രവേശനാനുമതി നൽകാനാണ് ആലോചനയുള്ളതെന്ന് ഒമാൻ ക്രിക്കറ്റ് അസോസിയേഷെൻറ ചീഫ് ഡെവലപ്മെൻറ് ഓഫിസർ ദുലീപ് മെൻഡിസ് നേരത്തെ പറഞ്ഞിരുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കായിരിക്കും അനുമതി ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

