മസ്കത്ത് വിമാനത്താവളത്തിൽ 'മ്യൂസിയം കോർണർ' വരുന്നു
text_fieldsമ്യൂസിയം കോർണർ നിർമിക്കുന്നതിനായുള്ള ധാരണപത്രം ഒപ്പുവെക്കുന്നു
മസ്കത്ത്: മസ്കത്ത് വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് വൈകാതെ ഒമാെൻറ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട ചില ശേഷിപ്പുകൾ കാണാൻ അവസരമുണ്ടാകും.
മ്യൂസിയം കോർണർ നിർമിക്കാൻ ഒമാൻ വിമാനത്താവള കമ്പനിയും നാഷനൽ മ്യൂസിയവും തമ്മിൽ ധാരണപത്രം ഒപ്പിട്ടു. നാഷനൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ബിൻ ഹസൻ അൽ മൂസാവിയും ഒമാൻ എയർപോർട്സ് സി.ഇ.ഒ ശൈഖ് അയ്മൻ ബിൻ അഹ്മദ് അൽ ഹുസ്നിയുമാണ് കരാർ ഒപ്പുവെച്ചത്.
കരാർ പ്രകാരം നാഷനൽ മ്യൂസിയത്തിലെ ചില ശേഖരങ്ങൾ മ്യൂസിയം കോർണറിൽ പ്രദർശിപ്പിക്കും.
ഒമാെൻറ സംസ്കാരത്തെയും പൈതൃകത്തെയും ചരിത്രത്തെയും കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം പടരുകയാണ് മ്യൂസിയം കോർണറിെൻറ ലക്ഷ്യമെന്ന് മൂസാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

