പ്രവാചകർ പകർന്നത് മാനവികതയുടെ മാതൃക -പേരോട് അബ്ദുറഹ്മാൻ സഖാഫി
text_fieldsമസ്കത്ത്: പ്രവാചകൻ മുഹമ്മദ് നബി ലോകത്തിന് പകർന്നുനൽകിയത് മാനവികതയുടെ മാതൃകയെന്ന് പേരോട് അബ്ദുറഹ്മാൻ സഖാഫി. ഐ.സി.എഫും റൂവി അൽ കൗസർ മദ്റസയും സംയുക്തമായി സംഘടിപ്പിച്ച മീലാദ് ഫെസ്റ്റ് 'മഹബ്ബ 2022'ൽ മദ്ഹുറസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാദിഖലി ഫാളിലി ഗൂഡല്ലൂർ ബുർദക്ക് നേതൃത്വം നൽകി.
വിദ്യാർഥികളുടെ കലാപരിപാടികൾ, ദഫ് പ്രദർശനം, സമ്മാനദാനം, ഉപഹാര സമർപ്പണം തുടങ്ങിയവ അരങ്ങേറി. ഐ.സി.എഫ് ഇന്റർനാഷനൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി, ഇന്റർനാഷനൽ പ്ലാനിങ് ബോർഡ് അംഗം പി.വി.എ. ഹമീദ്, ദേശീയ പ്രസിഡന്റ് ശഫീഖ് ബുഖാരി, ജനറൽ സെക്രട്ടറി റാസിഖ് ഹാജി, റഫീഖ് ധർമടം, ഡോ. സാഹിർ, നജ്മുസ്സാഖിബ്, ജാഫർ ഓടത്തോട്, നിയാസ് കെ. അബു എന്നിവർ സംബന്ധിച്ചു. റഫീഖ് സഖാഫി വയനാട്, ഇഹ്സാൻ എരുമാട്, ഖാസിം ചാവക്കാട്, റഷീദ് നീർവേലി തുടങ്ങിയവർ നേതൃത്വം നൽകി.

