റോയൽ ഒാഫിസ് മന്ത്രി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsസുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനിയും ബെൻ വാലസും കൂടിക്കാഴ്ചയിൽ
മസ്കത്ത്: ഒമാനിൽ ഹ്രസ്വന്ദർശനത്തിെനത്തിയ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസുമായി റോയൽ ഒാഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി കൂടിക്കാഴ്ച നടത്തി.ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ചരിത്രപവരും ശക്തവുമായ ഉഭയകക്ഷി ബന്ധവും ചൂണ്ടിക്കാട്ടിയ ജനറൽ അൽ നുഅ്മാനി ഇരു രാഷ്ട്രങ്ങളുടെയും നേതാക്കളുടെ ശ്രമഫലമായി സഹകരണം വിവിധ മേഖലകളിലേക്ക് ശക്തിപ്പെട്ടതായും ചൂണ്ടിക്കാട്ടി.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളിലെ ഒമാെൻറ ഇടപെടലിനെ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി പ്രശംസിച്ചു.ഒമാനിലെ ബ്രിട്ടീഷ് അംബാസഡർ ഹാമിഷ് കോവലും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. േനരേത്ത പ്രതിരോധ സെക്രട്ടറി മുസന്ദം ഗവർണറേറ്റ് സന്ദർശിച്ചിരുന്നു.റോയൽ എയർഫോഴ്സ് ഒാഫ് ഒമാൻ കമാൻഡർ എയർ വൈസ് മാർഷൽ മത്താർ ബിൻ അലി അൽ ഒബൈദാനിയും സെക്രട്ടറിയെ അനുഗമിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

