സൈനിക ഹജ്ജ് മിഷൻ സംഘം തിരിച്ചെത്തി
text_fieldsസീബ് എയർ ബേസിൽ സൈനിക ഹജ്ജ് മിഷൻ സംഘത്തിന് നൽകിയ സ്വീകരണം
മസ്കത്ത്: ഹജ്ജ് പൂർത്തിയാക്കി സൗദി അറേബ്യയിൽനിന്ന് സൈനിക ഹജ്ജ് മിഷൻ സംഘം തിരിച്ചെത്തി. സീബ് എയർ ബേസിൽ എയർ വൈസ് മാർഷൽ (റിട്ടയേർഡ്) യഹ്യ ബിൻ റഷീദ് അൽ ജുമയും സുൽത്താന്റെ സായുധ സേനയിലെയും (എസ്.എ.എഫ്) മറ്റു സൈനിക, സുരക്ഷാ സേനകളിലെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥർ സംഘത്തെ സ്വീകരിച്ചു.
ഒമാനി ഹജ്ജ് തീർഥാടകരെ സേവിക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾക്കനുസൃതമായി സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി അഡ്മിനിസ്ട്രേറ്റീവ്, മെഡിക്കൽ, മീഡിയ, ടെക്നിക്കൽ, ഗൈഡൻസ് ടീമുകളായിരുന്നു ഹജ്ജ് മിഷൻ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

