ഗോനു ചുഴലിക്കാറ്റിെൻറ നടുക്കുന്ന ഒാർമക്ക് 14 വയസ്സ്
text_fieldsഗോനു ചുഴലിക്കാറ്റിൽ തകർന്ന റോഡ് (ഫയൽ ചിത്രം)
മസ്കത്ത്: 2007 ജൂൺ ആറ്, ഒമാനിലെ ജനങ്ങൾക്ക് എന്നും നടുക്കുന്ന ഓർമയാണ്. 1945നുശേഷം അറേബ്യ ഉപഭൂഖണ്ഡത്തെ ബാധിച്ച ഏറ്റവും വലിയ ചുഴലിക്കാറ്റ് 'ഗോനു'അന്നാണ് രാജ്യത്ത് കനത്ത നാശം വിതച്ചത്. ഒമാനിൽ പൊലീസ് സുരക്ഷ സേനാംഗങ്ങളടക്കം 12 മരണമെങ്കിലും ആദ്യദിനം റിപ്പോർട്ട് ചെയ്തു.
നിരവധിപേരെ കാണാതാവുകയും ചെയ്തു. മസ്കത്തിൽ ചുഴലിക്കാറ്റിനൊപ്പം പെയ്ത മഴയിൽ വെള്ളം കുത്തിയൊലിച്ചു. റോഡുകളും മറ്റു സജ്ജീകരണങ്ങളും തകർന്നു. ദിവസങ്ങളോളം പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യവുമുണ്ടായി.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്കുള്ള ജലവിതരണവും താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. താഴ്ന്ന പ്രദേശങ്ങളിലും മസീറ ദ്വീപിലും താമസിക്കുന്ന പതിനായിരങ്ങളെ സർക്കാർ സ്ഥാപിച്ച താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനാലാണ് ദുരന്തത്തിെൻറ ആഴം അൽപമെങ്കിലും കുറഞ്ഞത്.
പ്രതികൂല സാഹചര്യത്തിൽ സർക്കാർ ഉണർന്നുപ്രവർത്തിച്ചതായി ഇന്നും മസ്കത്തിലെയും മറ്റും ജനങ്ങൾ ഓർക്കുന്നു. ക്യാമ്പുകളിലേക്ക് മാറ്റിയ എല്ലാവർക്കും നല്ല ഭക്ഷണം, വെള്ളം എന്നിവ നൽകി. കൂടാതെ പ്രമേഹം, ഹൃേദ്രാഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് വൈദ്യസഹായവും അധികൃതർ ഏർപ്പെടുത്തിയിരുന്നു. പ്രളയജലം ഇറങ്ങി വീടുകളിലേക്ക് മടങ്ങിയ പലരുടെയും ജീവിതത്തിെൻറ മുഴുവൻ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടതായാണ് കണ്ടത്. പിന്നീട് സർക്കാർ സഹായത്തോടെയും മറ്റുമാണ് പലരും ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പ്രവാസികളായ പലരെയും വിവിധ രൂപത്തിൽ ദുരന്തം ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

