മീലാദ് കാമ്പയിന് തുടക്കമായി
text_fieldsഐ.സി.എസ് മസ്കത്ത് സംഘടിപ്പിച്ച മീലാദ് കാമ്പയിൻ എ.കെ.കെ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ആനുകാലികലോകം അനുഭവിക്കുന്ന ദുരിതങ്ങൾക്കും പ്രയാസങ്ങൾക്കും പ്രവാചകചര്യ മുറുകെ പിടിച്ച് ജീവിക്കലാണ് ഫലപ്രദമായ പരിഹാര മാർഗമെന്ന് എ.കെ.കെ തങ്ങൾ അഭിപ്രായപ്പെട്ടു.
മസ്കത്ത് ഐ.സി.എസ് സംഘടിപ്പിച്ച മീലാദ് കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഷ്റഫ് നാദാപുരം, അഷ്റഫ് പൊയ്ക്കര, റഫീഖ് മുസ് ലിയാർ വയനാട് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. ‘മവദ്ദതുൽ മുസ്തഫ(സ)' എന്ന ശീർഷകത്തിൽ ഒരു മാസം നീളുന്ന കാമ്പയിനിന്റെ സമാപന സമ്മേളനം സെപ്റ്റംബർ 27ന് അൽ ഖൂദ്ഗ്രിൽ ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കും.
സമാപന ചടങ്ങിൽ നജീബ് മൗലവി മീലാദ് പ്രഭാഷണം നടത്തും. അൽ മദ്റസത്തുൽ തഅലീമുൽ ഖുർആൻ സി.എം സെന്റർ വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും.

