Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫോ​ക്ക​സ്‌...

ഫോ​ക്ക​സ്‌ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ഫോ​ക്ക​സ്‌ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
cancel

മ​സ്ക​ത്ത്​: യു​വ​ജ​ന സം​ഘ​ട​ന​യാ​യ ഫോ​ക്ക​സി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലേ​ക്ക്‌ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. യു​വാ​ക്ക​ളു​ടെ ച​ടു​ല​ത​യും ക​ർ​മ​ശേ​ഷി​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ 2005ൽ ​ഖ​ത്ത​റി​ലാ​ണ് ഫോ​ക്ക​സ്‌ രൂ​പ​വ​ത്​​ക​രി​ച്ച​ത്‌. പി​ന്നീ​ട്‌ സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, ഒ​മാ​ൻ, യു.​എ.​ഇ, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്‌ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചു. രൂ​പ​വ​ത്​​ക​രി​ച്ച്‌ 16 വ​ർ​ഷം തി​ക​യു​ന്ന വേ​ള​യി​ലാ​ണ്​ സം​ഘ​ട​ന 'ഫോ​ക്ക​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ' എ​ന്ന് റീ​ബ്രാ​ന്‍റ്​ ചെ​യ്യു​ന്ന​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ 16 പേ​രും ലോ​ക​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​ഗ​ല്​​ഭ വ്യ​ക്തി​ത്വ​ങ്ങ​ളും സ്വ​ന്തം ഫേ​സ്‌​ബു​ക്ക്‌ പേ​ജി​ലൂ​ടെ​യാ​ണ്​ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത​ത്. കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്‌ ഫോ​ക്ക​സ്‌ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Logo release
News Summary - The logo was released
Next Story